മാണിയുടെ പാർട്ടിയെയും മകൻ ഉൾപ്പടെ അണികളെയും യു ഡി എഫിൽ നിന്നും പുകച്ചു പുറത്ത് ചാടിക്കാൻ ജോസഫ് കാട്ടി കൂട്ടിയ തന്ത്രങ്ങൾ നിരവധി.
NewsKeralaPoliticsLocal News

മാണിയുടെ പാർട്ടിയെയും മകൻ ഉൾപ്പടെ അണികളെയും യു ഡി എഫിൽ നിന്നും പുകച്ചു പുറത്ത് ചാടിക്കാൻ ജോസഫ് കാട്ടി കൂട്ടിയ തന്ത്രങ്ങൾ നിരവധി.

ഇടതു മുന്നണി വിട്ട് മാണി വിഭാഗത്തോടൊപ്പം കൂടിയ പി ജെ ജോസഫ് എന്ന രാഷ്ട്രീയ കില്ലാഡിയുടെ വിജയമാണ് കേരളം കഴിഞ്ഞ ദിവസം കണ്ടത്. കേരള കോൺഗ്രസ് ഉണ്ടാക്കിയ കെ എം മാണിയുടെ പാർട്ടിയെയും മകൻ ഉൾപ്പടെ അണികളെയും യു ഡി എഫിൽ നിന്നും പുകച്ചു പുറത്ത് ചാടിക്കാൻ ജോസഫ് കാട്ടി കൂട്ടിയ തന്ത്രങ്ങളും നിരവധി. മാണി വിഭാഗത്തിന് എന്നും പിന്തുണ നൽകിയിരുന്ന ലീഗിനെ വരെ പെട്ടിയിലാക്കിയായിരുന്നു ജോസഫിന്റെ കളി. ജീവിച്ചിരിക്കുമ്പോൾ യു ഡി എഫിന് കഴിഞ്ഞ 38 വർഷക്കാലം താങ്ങും തണലുമായിരുന്നു കെ എം മാണി. ആ മാണിയുടെ പാർട്ടിയെയും, കെ എം മാണിയെയുമാണ് വെറും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ യു ഡി എഫ് തൂക്കിയെടുത്തെറിഞ്ഞത്.
ഇടതു മുന്നണിയോട് സലാം പറഞ്ഞു പുറത്ത് വന്നതിൽ പിന്നെ ജോസഫിന്റെ ഓരോ രാഷ്ട്രീയ നീക്കവും വിജയം കാണുകയായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പോടെ തന്നെ രണ്ടായി പിരിഞ്ഞ പാർട്ടിയെ വെട്ടി അടർത്താനായിരുന്നു ജോസഫ് ശ്രമിച്ചത്. പിതാവിനോളം ശക്തനല്ല മകനെന്ന യാഥാർഥ്യം മനസ്സിലാക്കിയായിരുന്നു ജോസഫിന്റെ ഓരോ നീക്കവും നടന്നത്. കെ എം മാണിയുടെ മരണത്തിനു ശേഷം മാണിയുടെ പാർട്ടിയുടെ
തലപ്പത്തുകയറാൻ തക്കം പാർത്തിരുന്ന ജോസഫ് പടിപടിയായി ചിഹ്നവും, പ്രമുഖ നേതാക്കളെയും കൈയ്യിലെടുക്കുകയായിരുന്നു. പാലാ ഉപ തെരെഞ്ഞെടുപ്പിൽ പറഞ്ഞുകൊണ്ട് തന്നെ പരസ്യമായി കാലുവാരി. ചൂതുകളികളിൽ പോലും ആരും പയറ്റാത്ത പോലെയാണ്, ഒരൊറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ജോസുമായി ഏറ്റവും ഒടുവിൽ അങ്കത്തിനിറങ്ങിയത്.

ജോസ് വിഭാഗത്തെ യു ഡി എഫിൽ നിന്നും പുറത്താക്കിയപ്പോൾ യഥാർത്ഥത്തിൽ തോറ്റത് യു ഡി എഫ്‌ആണ്‌. തങ്ങളുടെ ഘടക കക്ഷി ക്കുള്ളിൽ ഉണ്ടായ പോര് തീർക്കുന്നതിൽ പോലും പരാജയപെട്ടു പോവുകയായിരുന്നു യു ഡി എഫ്. യു ഡി എഫിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതിൽ തന്നെ മുന്നണിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ജോസഫിനോട് പ്രത്യേക മമത കാട്ടിയെന്ന അഭിപ്രായക്കാരും,
അവസരപ്പെട്ട് എടുത്ത തീരുമാനമെന്നും, ആണ് ഏറിയ പങ്കും വിലയിരുത്തുന്നത്. പി ജെ ജോസഫിന്‍റെ തന്ത്രപരമായ നീക്കങ്ങളാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ പുറത്താക്കലിലേക്ക് നയിച്ചതെന്നു ഏവർക്കും അറിയാം. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് നിന്ന ലീഗ് നേതാക്കൾക്കും ഇക്കാര്യം പച്ചവെള്ളം പോലെ അറിയാം. അല്ലെങ്കിൽ പിന്നെ വെറും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന്റെ കാര്യത്തിൽ മുന്നണിയിലുള്ള ഒരു പാർട്ടിയെ പിടിച്ച് പടിക്കു പുറത്താക്കുമോ എന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. മുന്നണിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണണമെന്ന യുഡിഎഫ് നേതാക്കളുടെ നിലപാട് ആണ് അനവസരത്തിലെ, നന്ദികേടിന്റെ പാഠം ജോസിനെ പഠിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയിലും മുന്നണിയിലും മേധാവിത്വം നേടാനുള്ള കരുക്കള്‍ പി.ജെ ജോസഫ് തന്ത്രപരമായി നീക്കിയപ്പോള്‍ ജോസ് കെ മാണി കാഴ്ചക്കാരനായി നിന്ന് കൊടുക്കേണ്ടിയും വന്നു.

ഇടതു മുന്നണി വിട്ട് മാണി വിഭാഗത്തോടൊപ്പം കൂടിയ പി ജെ ജോസഫ് പാര്‍ട്ടിയിലെ രണ്ടാമനായി കെ എം മാണിയുടെ മരണം വരെ തുടരു കയായിരുന്നു. മാണിയുടെ മരണ ശേഷം രണ്ടാമനായ പിജെ സ്വാഭാവികമായി ചെയര്‍മാനാകാന്‍ കരുക്കൾ നീക്കി. സി എഫ് തോമസ്, ജോയ് എബ്രഹാം, തോമസ് ഉണ്ണ്യാടന്‍ തുടങ്ങി മാണി വിഭാഗത്തിലെ പ്രമുഖര്‍ പി ജെ ജോസഫിന്‍റെ നേതൃത്വം അംഗീകരിച്ചു. ജോസ് കെ മാണി എതിര്‍ത്ത് നിന്നതോടെ പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിച്ച് മാണി വിഭാഗത്തിലെ പ്രമുഖരോടൊപ്പം പിജെ ജോസഫ്, പിന്നീട് പ്രത്യേക പാര്‍ട്ടി ഉണ്ടാക്കി. ജോസ് കെ മാണി ചെയര്‍മാനായി ജോസ് വിഭാഗവും നിലവില്‍ വരുകയായിരുന്നു അപ്പോൾ.

പാലാ തെരഞ്ഞെടുപ്പോടെയാണ് ഇരു വിഭാഗങ്ങളും പത്തി വിടർത്തി ആടാൻ തുടങ്ങിയത്. മാണിയുടെ പാലായില്‍ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ജോസഫ് കൊടുത്തില്ല. അക്കാര്യത്തിൽ അന്ന് ജോസഫിനെ പുറത്താക്കേണ്ട യു ഡിഎഫ് നേതൃത്വം മൗനം ദീക്ഷിച്ചു. പാലായിൽ ജോസഫിന്റെ കാലുവാരൽ തോൽ‌വിയിൽ ചെന്നെത്തിയിട്ടും ബുദ്ധിയില്ലാത്ത യു ഡി എഫ് നേതാക്കൾക്ക് സംഗതി പിടികിട്ടിയില്ല. തങ്ങളെ കാലുവാരിയ ജോസഫിനെതിരെ മുന്നണി നേതൃത്വത്തെ ചലിപ്പിക്കാന്‍ ജോസ് കെ മാണിക്കും ആയില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് തര്‍ക്കം അവസാന അങ്കത്തിലെത്തുകയായിരുന്നു പിന്നെ. ധാരണ പാലിക്കപ്പെട്ടില്ലെങ്കില്‍ മുന്നണി വിടേണ്ടിവരുമെന്ന സൂചന പി.ജെ ജോസഫ് നല്‍കി യു ഡി എഫിനെ ഭീക്ഷണിപ്പെടുത്തി. കേരളത്തിൽ അടുത്ത സർക്കാറുണ്ടാക്കാനും, തദ്ദേശ സഥാപനങ്ങൾ മുഴുവൻ വിങ്ങുങ്ങാമെന്നും സ്വപ്നം കണ്ടിരിക്കുന്ന യു ഡി എഫിലെ പ്രസ്താവന നേതാക്കൾ, ജോസഫ് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി പ്രസ്താവനയിറക്കി അപായ സൂചനകള്‍ നല്‍കിയപ്പോൾ തീർത്തും ഒന്ന് വിറച്ചു. അവിടെയും വിജയിച്ചത് ജോസഫിന്റെ രാഷ്ട്രീയ കുബുദ്ധിയായിരുന്നു. ഒടുവില്‍ ജോസ് വിഭാഗത്തെ മുന്നണിക്ക് പുറത്താക്കുന്നതുവരെ എത്തി പി ജെ ജോസഫിന്റെ നീക്കങ്ങള്‍ എന്ന് തന്നെ പറയാം. ഇവിടെ വിജയിച്ചത് ജോസഫല്ല. തോറ്റത് ജോസ് കെ മാണിയുമില്ല, മറിച്ച് തോറ്റതും, തോറ്റ തൊപ്പിയിടാൻ പോകുന്നതും കോൺഗ്രസ്സ് ആണ്. ജോസഫിന്റെ രാഷ്ട്രീയക്കളിപോലും
തിരിച്ചറിയാതെ പോയ മണ്ടകോൺഗ്രസ്സാണ്.

Related Articles

Post Your Comments

Back to top button