അമ്മയ്ക്ക് വിളിക്കുന്നോടാ, കളമശ്ശേരിക്ക് സമാനം; എന്താണ് നമ്മുടെ കുട്ടികളിങ്ങനെ

കൊല്ലം: കളമശ്ശേരിയില്‍ ഒരു കുട്ടിയെ സംഘം ചേര്‍ന്ന് കുട്ടികള്‍ ആക്രമിച്ച വീഡിയോ ഈയിടെ വൈറലായിരുന്നു. ഇപ്പോഴിതാ കളിക്കുന്നതിനിടെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമര്‍ദനം. കൊല്ലം പേരൂര്‍ കല്‍കുളത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് മര്‍ദിച്ചത്.
സുഹൃത്തിനെ അക്രമിക്കുന്നതിനെ ചോദ്യം ചെയ്ത 8 ാം ക്ലാസുകാരനേയും മര്‍ദിച്ചു. കളിക്കുന്നതിനിടെയിലെ ചീത്ത വിളിയാണ് പ്രകോപനമായത്. തന്റെ അമ്മയെ ചേര്‍ത്തുകൊണ്ട് തെറി പറഞ്ഞത് കുട്ടി ചോദ്യം ചെയ്തതോടെ സുഹൃത്തുക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അതേസമയം മര്‍ദന വിവരം പുറത്ത് പറഞ്ഞാല്‍ ഇതിലും വലിയത് കിട്ടുമെന്ന് അക്രമികള്‍ ഭീഷണി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. മര്‍ദനമേറ്റ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. 24 ാം തിയ്യതിയായിരുന്നു സംഭവം. ഇന്നലെയാണ് എട്ടാം ക്ലാസുകാരന്റെ രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നീക്കം. മര്‍ദനമേറ്റ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും വലിയ മാനസിക സമ്മര്‍ദത്തിലാണ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഇടപെടലുകള്‍.
ഈ വിഡീയോ ചിലര്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. എന്നാല്‍ അത് നീക്കി. സമാനസംഭവമായിരുന്നു കളമശേരിയും നടന്നത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് 17 കാരനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്തകുട്ടിയായിരുന്നു ജീവനൊടുക്കിയത്.