സുനാമി ഭീഷണി: ന്യൂസിലന്‍ഡില്‍ പതിനായിരക്കണക്കിന് പേര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറി

സുനാമി ഭീഷണിയെ തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ പതിനായിരക്കണക്കിന് തീരദേശവാസികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറി. ന്യൂ കാലിഡോണിയ, വാനുവാടു എന്നിവിടങ്ങളിലെ തീരദേശവാസികളാണ് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിയത്. വടക്കന്‍ ദ്വീപിലെ കിഴക്കന്‍ തീരത്തുള്ളവരോടെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ആഹ്വാനം ചെയ്തിരുന്നു.
ആളുകള്‍ തീരദേശ പ്രദേശങ്ങളില്‍ നിന്ന് മടങ്ങണം, തീരദേശ വിനോദങ്ങള്‍ അവസാനിപ്പിക്കണം. ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ കുട്ടികളെ സ്‌കൂളുകളില്‍ അയക്കരുത് എന്നിങ്ങനെ മുന്നറിയിപ്പുമായി രാജ്യത്തെ അടിയന്തര സേവന വക്താവ് അലക്‌സാണ്ടര്‍ റോസിഗ്‌നോള്‍ പബ്ലിക് റോഡിയോ വഴി സന്ദേശം അയച്ചു.
വടക്കന്‍ ദ്വീപിലെ വടക്ക്കിഴക്കന്‍ ഭാഗത്തുണ്ടായ ഭൂമി കുലുക്കങ്ങളാണ് കടലില്‍ അസ്വാഭാവിക തിരമാലകള്‍ക്ക് കാരണം. റിക്ടര്‍ സ്‌കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂമി കുലുക്കമാണ് അവസാനമായുണ്ടായത്. 7.2 , 7.4 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ട്കുലുക്കങ്ങള്‍ക്ക് ശേഷമാണ് 8.0 രേഖപ്പെടുത്തിയ കുലുക്കമുണ്ടായത്. തുടര്‍ച്ചയായുണ്ടായ കുലുക്കങ്ങളില്‍ ഓരോന്നിനും ശക്തി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക ശക്തമാണ്. ഭൂമി കുലുക്കത്തെ തുടര്‍ന്നുള്ള പ്രകമ്ബനം 1000 കിലോമീറ്ററോളം ചുറ്റളവിലുണ്ടായിട്ടുണ്ട്. തീരത്തു നിന്ന് വാങ്ഗറേ വരെയും ഗ്രേറ്റ്ബാരിയര്‍ ദ്വീപ്, വാക്കത്താനെ, ഒപോടികി അടക്കം മറ്റാറ്റ മുതല്‍ ടോളഗ വരെയും സുനാമി ഭീഷണിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.