

തൃശൂർ നഗരത്തിലെ തിരക്കുള്ള റോഡിലെ കെട്ടിടത്തിന് മുകളിൽ ഫ്ലക്സ് ബോർഡ് അഴിക്കുന്നതിനിടെ യുവാവ് നിമിഷനേരം കൊണ്ട് കത്തിക്കരിഞ്ഞു. നാട്ടുകാർ നോക്കി നിൽക്കെ കെട്ടിടത്തിന് മുകളിൽ യുവാവ് കത്തിക്കരിഞ്ഞ് ദാരുണ അന്ത്യം സംഭവിക്കുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ യുവാവ് കത്തിക്കരിഞ്ഞ് ചാരമായി മാറുകയായിരുന്നു. നാട്ടുകാർക്ക് ആർക്കും അയാളെ ക്ഷിയ്ക്കാനായില്ല. പത്ത് മണിയോടെയാണ് സംഭവം.തൃശ്ശൂർ നഗരത്തിലെ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഫ്ലക്സ് ബോർഡ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് അപകടത്തിൽ പെട്ടത്. പരസ്യ ബോർഡ് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കുകയായിരുന്നു. മൃതദേഹത്തിൽ നിന്ന് അപ്പോഴും പുക ഉയരുന്നുണ്ടായിരുന്നു.
Post Your Comments