കേരളത്തിൽ വെള്ളിയാഴ്ച മോട്ടോർ വാഹന പണിമുടക്ക്.
KeralaLocal NewsAutomobile

കേരളത്തിൽ വെള്ളിയാഴ്ച മോട്ടോർ വാഹന പണിമുടക്ക്.

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പെട്രോളിനും ഡീസലിനും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും,ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചും, മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും. ഇന്ധന വില വര്‍ധനവ് തടയുക, ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.
പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനങ്ങളോട് അഭ്യർഥിച്ചു. ജൂൺ 28ന് ചേർന്ന യോഗത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമരസമിതി തീരുമാനപ്രകാരം ജൂലൈ ആറിന് ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകളില്‍ കരിദിനമായി ആചരിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button