

മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് കവിത പഠിപ്പിക്കാന്‍ പ്രശസ്ത ഗായിക കെ എസ് ചിത്ര വെള്ളിയാഴ്ച വിക്ടേഴ്‌സ് ചാനലിൽ എത്തും. വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസിലാണ് അധ്യാപികയായി കെ എസ് ചിത്ര എത്തുക. സുഗതകുമാരിയുടെ കണ്ണന്റെ അമ്മ എന്ന കവിതയാണ് കെ എസ് ചിത്ര അവതരിപ്പിക്കുക.ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് ക്ലാസ് നടക്കേണ്ടിയിരുന്നത്. നേരത്തെ നിശ്ചയിച്ച സമയം മാറ്റി മൂന്നാം തിയ്യതിയിലേക്ക് മലയാളം ക്ലാസ് മാറ്റിവെച്ചിരിക്കുന്നു. ബുധനാഴ്ച ഗണിതം ക്ലാസായിരുന്നു നടന്നത്.
മൂന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കുട്ടിക്കവിതയാണ് കണ്ണന്റെ അമ്മ. യശോദയും മകന്‍ ഉണ്ണിക്കണ്ണനുമായുള്ള ബന്ധമാണ് കവിത പറയുന്നത്. കണ്ണന്റെ കുസൃതികളും യശോദയുടെ തിരച്ചിലുമാണ് കവിതയിലെ ഇതിവൃത്തം. വിക്ടേഴ്‌സ് ചാനലില്‍ മൂന്നാം ക്ലാസിലെ മലയാളം എടുക്കുന്നത് നൗഫല്‍ എന്ന അധ്യാപകനാണ്. നൗഫല്‍ മാഷാണ് കവിത അവതരിപ്പിക്കാന്‍ കെ എസ് ചിത്രയെ ക്ഷണിച്ചത്. എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്ന് കെ എസ് ചിത്ര പറഞ്ഞു. നടി വത്സലാമേനോനാണ് കഥ അവതരിപ്പിക്കുന്നത്. കവിത എഴുതിയ സുഗതകുമാരിയുടെ പ്രതികരണവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Post Your Comments