കേരളത്തിൽ സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടി.
Kerala

കേരളത്തിൽ സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടി.

കേരളത്തിൽ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 15 പേർക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഇതില്‍ 10 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ് എന്നത് ആശങ്കപ്പെടുത്തുന്നു. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പത്ത് പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് രോഗം ബാധ സ്ഥിരീകരിക്കപ്പെടുന്നത്.
സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവും കൂടുതല്‍ പേരിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മലപ്പുറത്താണ്. 47 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്നാട്- 19, ഡല്‍ഹി- 13, മഹാരാഷ്ട്ര- 11, കര്‍ണാടക- 10, പശ്ചിമബംഗാള്‍- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

Related Articles

Post Your Comments

Back to top button