

കൊച്ചി നഗരത്തിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്നത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
കൊച്ചിയില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിയന്ത്രണം കര്‍ശനമാക്കി. എറണാകുളം ജില്ലാ ആശുപത്രിയില്‍ 72 പേരെയാണ് കോവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് കൊച്ചി നഗര കേന്ദ്രത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയുമടക്കമാണ് അടച്ചിടാന്‍ തീരുമാനിച്ചത്.
എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾ, 38 വയസുള്ള തമിഴ്നാട് സ്വദേശി എന്നിവര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രമായി രോഗം ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി വർധിച്ചു. കൊച്ചി നഗരത്തില്‍ അതീവ ശ്രദ്ധ വേണമെന്ന് മേയര്‍ സൗമിനി ജെയിൻ വ്യക്തമാക്കി. ആലുവ മാർക്കറ്റിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെ ചൊല്ലി നഗരസഭ അധികൃതരും വ്യാപാരികളും തമ്മില്‍ തര്‍ക്കം ഉണ്ടായി. പ്രദേശത്ത് ബാരിക്കേഡ് കെട്ടിയത് ചോദ്യം ചെയ്ത് വ്യാപാരികള്‍ രംഗത്തുവന്നതാണ് തര്‍ക്കത്തിണ് കാരണമായത്. ആലുവ മാര്‍ക്കറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ ബാരിക്കേഡ് കെട്ടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ മാർക്കറ്റ് താൽക്കാലികമായി അടയ്ക്കുമെന്ന് നഗരസഭാ ചെയർ പേഴ്സണ്‍ ലിസി എബ്രഹാം അറിയിച്ചിട്ടുണ്ട്.
കൊച്ചി കോര്‍പ്പറേഷന് പുറത്ത് ചെല്ലാനത്തും സ്ഥിതി ഗതികള്‍ സങ്കീര്‍ണമായ അവസ്ഥയിലാണ് തുടരുന്നത്. ചെല്ലാനം പഞ്ചായത്തിലെ 15-ാം വാർഡും ഫിഷിംഗ് ഹാർബറും കണ്ടെയ്ൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചു. ചെല്ലാനം ഹാർബർ അടച്ചിട്ടിരിക്കുകയാണ്. ഒരു മൽസ്യ തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഹാര്‍ബര്‍ അടച്ചുപൂട്ടിയത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ചെല്ലാനത്തെ എല്ലാ വാർഡിലേയും വാർഡ്തല സമിതികൾക്കും ജാഗ്രത പാലിക്കാൻ നിർദേശം നല്‍കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments