കൊച്ചി വിമാനത്താവളം വഴിയും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്.
KeralaNewsLocal NewsBusinessCrime

കൊച്ചി വിമാനത്താവളം വഴിയും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്.

കൊച്ചി വിമാനത്താവളം വഴിയും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണമെന്നാണ് സൂചന. ചെറിയ അളവുകളായിട്ടാണ് സ്വര്‍ണം കടത്തിയിട്ടുള്ളത്. സ്വപ്‌ന ഈ വര്‍ഷം അഞ്ച് തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും, ഇതില്‍ രണ്ടുതവണ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസങ്ങളായി സ്വപ്‌ന ഡിആര്‍ഐയുടെ നിരീക്ഷണത്തിലാണ്.
107 കിലോ സ്വര്‍ണം ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളം വഴി എത്തിയെന്നതാണ് വിവരം. സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നത് അവ്യക്ത തുടരുകയാണ്. വിഐപികള്‍ വിദേശത്തേക്ക് പോവുകയും വരുകയും ചെയ്യുമ്പോള്‍ ഒരു സഹായി ഒപ്പം പോകാറുണ്ട്. ഇവര്‍ ഒരു ഹാന്‍ഡ് ബാഗ് കൈയില്‍ കരുതുന്നത് പതിവാണ്. ഈ ബാഗ് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സ്വര്‍ണം കടത്തുന്നതായി പല തവണ സംശയം തോന്നിയെങ്കിലും നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കുമെന്നു കരുതി, ഡിആര്‍ഐ അത് പരിശോധിക്കാന്‍ തയാറായില്ല.

Related Articles

Post Your Comments

Back to top button