കൊലപാതക കേസിലെ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും 4 കോടി 75 ലക്ഷം രൂപ സർക്കാർ ദുർചിലവ് വരുത്തി.
NewsKeralaLocal News

കൊലപാതക കേസിലെ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും 4 കോടി 75 ലക്ഷം രൂപ സർക്കാർ ദുർചിലവ് വരുത്തി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിൽ പിന്നെ സി പി എമ്മിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉൾപ്പടെ കേസ് നടത്തിപ്പിനായി മാത്രം 4 കോടി 75 ലക്ഷം രൂപ ചിലവച്ചിട്ടുള്ളതായി വിവരാവകാശ രേഖ. 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലുള്ളപ്പോൾ കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനും മറ്റും ഡൽഹിയിൽ നിന്ന് അഭിഭാഷകരെ എത്തിച്ചത് വഴിയാണ് മുഖ്യമന്ത്രിയുടെ പിടിവാശിമൂലം സാധാരണക്കാരന്റെ നികുതിപ്പണമടക്കം ഭീമമായ തുക ദുർചിലവ് ഉണ്ടാക്കിയത്.
ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറലിന്‍റെ നേത്വതൃത്തില്‍ 133 സര്‍ക്കാര്‍ അഭിഭാഷകാറാണ് ഉള്ളത്. ഒരു കോടി 49 ലക്ഷം രൂപയാണ് ഇവരുടെ പ്രതിമാസ ശമ്പളം. ഇതിന് പുറമെ എജി, രണ്ട് അഡീ. എജി, ഡി ജിപി, അഡി. ഡിജിപി, സ്റ്റോറ്റ് അറ്റോണി, സെപ്ഷ്യല്‍ ഗവ. പ്ലീഡര്‍ എന്നിവര്‍ക്ക് ശമ്പളം കൂടാതെ പ്രത്യേക സിറ്റിംഗ് ഫീസും നല്‍കി വരുമ്പോഴാണ്, കൊലപാതക കേസിലെ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വന്‍ തുക ചെലവഴിച്ച് അഭിഭാഷകരെ കൊണ്ട് വന്നു ദുർചിലവ് വരുത്തിയിട്ടുള്ളത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പ്രധാനമായും 13 കേസുകളിൽ സുപ്രിം കോടതിയില്‍ നിന്നുള്‍പ്പെടെ അഭിഭാഷകരെ ഹൈക്കോടതിയിലെത്തിച്ച് വാദം നടത്തുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി നാല് കോടി 75 ലക്ഷം രൂപ നിലവില്‍ ചെലവഴിച്ച് കഴിഞ്ഞു. എജി ഓഫിസില്‍ നിന്നും പൊതുപ്രവര്‍ത്തകനായ ധനരാജിന് ലഭിച്ച വിവരാവകാശ രേഖയില്‍ ആണ് സർക്കാർ നടത്തിയ അനാവശ്യ ചിലവിന്റെ
കണക്കുകൾ പറയുന്നത്. മുഖ്യ മന്ത്രിയുടെ ഓഫീസിന്റെ അനുവാദത്തോടെയാണ് പാവങ്ങളുടെ നികുതി പണം ഇത്രയേറെ ദുർചിലവ് നൽകിയിട്ടുള്ളത്. കാസര്‍കോട് രണ്ട് യുവാക്കളുടെ കൊലപാതകം സി.ബി.ഐ ക്ക് വിടണമെന്ന ഹരജി,ഷുഹൈബ് വധക്കേസ്, സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹരജിക്കെതിരെ വാദം നടത്താനും, കനത്ത് ഫീസ് നല്‍കി അഭിഭാഷകരെ ഹൈക്കോടതിയിലെ ത്തിക്കുകയുണ്ടായി.
അതേസമയം, സ്പ്രിങ്ക്ലെർ ഉൾപ്പടെ ഈയിടെ ഉണ്ടായ കേസുകൾക്കും കനത്ത് ഫീസ് നല്‍കി അഭിഭാഷകരെ ഹൈക്കോടതിയിലെത്തിക്കുന്ന പ്രവണത ഒരു ഫാഷൻ എന്നോണം സർക്കാർ തുടരുകയാണ്.

Related Articles

Post Your Comments

Back to top button