കോഴിക്കോട് ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീ പട്ടാപ്പകല്‍ കവര്‍ച്ചക്ക് ഇരയായി.
KeralaLocal NewsCrime

കോഴിക്കോട് ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീ പട്ടാപ്പകല്‍ കവര്‍ച്ചക്ക് ഇരയായി.

കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീ പട്ടാപ്പകല്‍ കവര്‍ച്ചക്ക് ഇരയായി. മുത്തേരി സ്വദേശിനി യശോദയാണ് പട്ടാപ്പകല്‍ കവര്‍ച്ചക്കിരയായത്. ബോധരഹിതയാക്കി അക്രമി സംഘം യശോദയുടെ ആഭരണങ്ങളും പണവും, സെൽ ഫോണും കവര്‍ന്നു.
പരിക്കേറ്റ യശോദയെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
65 വയസുകാരിയായ യശോദയ്ക്ക് മുത്തേരിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറിയത് മാത്രമാണ് ഓര്‍മയുള്ളത്. പിന്നീട് ബോധം വരുമ്പോള്‍ പരിക്കേറ്റ നിലയില്‍ റോഡരുകില്‍ കിടക്കുകയായിരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് നടക്കുമ്പോള്‍ പരിചയക്കാര്‍ കണ്ട് ആശുപത്രിയിലാക്കുകയായിരുന്നു. ശരീരത്തിൽ ചെറിയ മുറിപ്പാടുകൾ ഉണ്ട്. ചെവിയില്‍ നിന്ന് രക്തം വന്നിരുന്നു. മാലയും കമ്മലും അടക്കമുള്ള ആഭരണങ്ങള്‍ ആണ് നഷ്ടമായത്. ഓമശേരിയിലെ ഹോട്ടലിലേക്ക് പതിവായി രാവിലെ മുത്തേരിയില്‍ നിന്നാണ് യശോദ പോകാറുള്ളത്. മുക്കം പോലീസ് അന്വേഷണം നടത്തിവരുന്നു.

Related Articles

Post Your Comments

Back to top button