

വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി അയനിക്കാട് പി.പി ഷംസീറിന്റെയും അഷ്‌റയുടെയും മകള്‍ ആമിന അജ് വയെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിവന്ന തെരച്ചിലിനൊടുവിലാണ് വീട്ടില്‍നിന്നും ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വെള്ളക്കെട്ടില്‍ കുട്ടിയെ കണ്ടെടുത്തത്. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post Your Comments