CovidKerala NewsLatest NewsLocal NewsNewsTravel
ദീർഘദൂര സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സി ഉപേക്ഷിച്ചു.

ദീർഘദൂര സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സി ഉപേക്ഷിച്ചു. ആരോഗ്യ വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം. ശനിയാഴ്ച മുതലാണ് ദീർഘ ദൂര സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ആരംഭിക്കാനിരുന്നത്.
ശനിയാഴ്ച മുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ആണ് നേരത്തെ അറിയിച്ചിരുന്നത്. 206 സർവീസുകളാണ് ആരംഭിക്കാനിരുന്നത്. പഴയ നിരക്കിലായിരിക്കും സർവീസ് നടത്തുകയെന്നും, അന്യ സംസ്ഥാന സർവീസുകളുണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇക്കാര്യത്തിൽ പിന്മാറ്റം ഉണ്ടായത്.