CovidKerala NewsLatest NewsLocal NewsNationalNews

ഇന്ത്യയിൽ നാലാം ദിവസവും അറുപതിനായിരത്തിലേറെ പുതിയ കൊവിഡ് രോഗികൾ.

രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും അറുപതിനായിരത്തിലേറെ പുതിയ കൊവിഡ് രോഗികൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കിൽ കഴിഞ്ഞ 24 മണിക്കൂറിൽ 62,064 പേർക്ക് രോഗം കണ്ടെത്തി എന്നാണ് പറഞ്ഞിട്ടുള്ളത്. 1007 പേർ കൂടി ഞായറാഴ്ച രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം രോഗബാധിതർ 22,15,074 ആയി. രാജ്യത്ത് ഇതുവരെ 44,386 പേർ കൊവിഡ് ബാധിച്ചു മരണപെട്ടു. 15.35 ലക്ഷം പേർ ഇതുവരെ രോഗമുക്തരായി. 6,34,945 ആക്റ്റിവ് കേസുകളാണു രാജ്യത്ത് നിലവിലുള്ളത്. റിക്കവറി നിരക്ക് 69.33 ശതമാനമായി. മരണനിരക്ക് രണ്ടു ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ആകെ കേസുകൾ 5.15 ലക്ഷത്തിലേറെയായി. 3.51 ലക്ഷം പേർ അവിടെ രോഗമുക്തരായി. 17,757 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. തമിഴ്നാട്ടിൽ 2.96 ലക്ഷം മൊത്തം കേസുകളും 4927 മരണവും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2.38 ലക്ഷം പേർ തമിഴ്‌നാട്ടിൽ ഇതുവരെ രോഗമുക്തരായി. ആന്ധ്രപ്രദേശിൽ 2,27,860 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 1,38,712 പേർ രോഗമുക്തരായി. 2,036 മരണങ്ങളാണ് ആന്ധ്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാലാം സ്ഥാനത്ത് നിൽക്കുന്ന കർണ്ണാടകയിൽ 1.78 ലക്ഷം രോഗബാധിതരാന് ഉള്ളത്.. 3198 മരണം. 93,908 പേർ കർണാടകയിൽ രോഗമുക്തി നേടിയിട്ടുണ്ട്. ഡൽഹിയിൽ 1.45 ലക്ഷവും ഉത്തർപ്രദേശിൽ 1.22 ലക്ഷവും രോഗബാധിതരാണുള്ളത്. പശ്ചിമ ബംഗാളിൽ 95,000 കവിഞ്ഞു. തെലങ്കാനയിലും ബിഹാറിലും രോഗികളുടെ എണ്ണം 80,000ന് അടുത്തേക്ക് നീങ്ങുകയാണ്. ഗുജറാത്തിൽ 71,000 പിന്നിട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button