കേരളത്തിൽ വ്യാഴാഴ്ച ഉച്ചവരെ 506 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേരളത്തിൽ വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 506 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തരായി. എന്നാൽ കണക്ക് പൂർണമല്ലെന്നും, ഇത് ഉച്ചവരെയുള്ള കണക്കുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രണ്ട് മരണങ്ങളുണ്ടായി. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (71), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 31പേര്‍ വിദേശത്തു നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 29 പേരുടെ രോഗഉറവിടം വ്യക്തമല്ല. 794 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. 21533 സാംപിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 70, കാസർകോട് 28, പത്തനംതിട്ട 59, കൊല്ലം 22, എറണാകുളം 34, കോഴിക്കോട് 42, മലപ്പുറം 32, കോട്ടയം 29, ഇടുക്കി ,6 കണ്ണൂർ 39, ആലപ്പുഴ 55, പാലക്കാട് 4, തൃശൂർ 83, വയനാട് 3.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 220, കാസർകോട് 4, പത്തനംതിട്ട 81, കൊല്ലം 83, എറണാകുളം 69, കോഴിക്കോട് 57, മലപ്പുറം 12, കോട്ടയം 49, ഇടുക്കി 31, കണ്ണൂർ 47, ആലപ്പുഴ 20, പാലക്കാട് 36, തൃശൂർ 68, വയനാട് 17.
കഴിഞ്ഞ 24 മണിക്കൂറിനകം 21533 സാമ്പിളുകള്‍ പരിശോധിച്ചു.