ലേണേഴ്സ് ലൈസന്‍സ് ഓണ്‍ലൈനിൽ.
KeralaLocal NewsAutomobile

ലേണേഴ്സ് ലൈസന്‍സ് ഓണ്‍ലൈനിൽ.

ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് ഇനി അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനായി നടത്താന്‍ ഗതാഗത സെക്രട്ടറി നിര്‍ദേശം നല്‍കി. അപേക്ഷകര്‍‌ക്ക് അവരവരുടെ സ്ഥലങ്ങളിലിരുന്നു കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച്‌ ടെസ്റ്റില്‍ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കണം. ജൂലൈ 1 മുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍വരും. ആര്‍ടി ഓഫിസുകളില്‍ നടത്തിയിരുന്ന ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ത്തിയത്.

ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഓണ്‍ലൈനായി തന്നെ ലേണേഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രിന്റ് എടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരണം ഏര്‍പെടുത്തും. നിലവില്‍ ലേണേഴ്സ് ലൈസന്‍സ് എടുത്തവര്‍ക്കും പുതുതായി എടുക്കുന്നവര്‍ക്കും 6 മാസത്തിനുള്ളില്‍ കാലാവധി തീരുന്ന മുറയ്ക്ക് ലേണേഴ്സ് ലൈസന്‍സുകള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

Related Articles

Post Your Comments

Back to top button