മണപ്പുറം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തിലും,ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം ഉറപ്പായി.
NewsKeralaLocal News

മണപ്പുറം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തിലും,ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം ഉറപ്പായി.

ആലുവ മണപ്പുറം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം ഉറപ്പായി. ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ളവരെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി തേടിയെങ്കിലും അനുമതി വൈകുന്നുവെന്ന് പരാതിപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി വാദം കേൾക്കുമ്പോഴാണ് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊതുമരാമത്തു വകുപ്പ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. 17 കോടിയുടെ എസ്റ്റിമേറ്റ് ഉണ്ടായിരുന്ന പാലത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ 33 കോടി രൂപ ചെലവായെന്നാണ് ഈ കേസിൽ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള മുഖ്യ ആരോപണം. എംഎല്‍എമാരെ പ്രോസിക്യൂട്ട്ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി സാധാരണ ആവശ്യമാണ്.

Related Articles

Post Your Comments

Back to top button