എസ്.എസ്.എൽസി,​ പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ പുറത്തിറക്കി.
NewsKeralaLocal NewsEducation

എസ്.എസ്.എൽസി,​ പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം / മാർച്ച് മാസം കേരളത്തിൽ നടക്കുന്ന എസ്.എസ്.എൽസി,​ പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ പുറത്തിറക്കി. എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിലാണ് പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക്​ നിശ്ചിത പാഠഭാഗങ്ങൾ മാത്രം പഠിച്ച്​ പരീക്ഷയെഴുതാനാകുന്ന ക്രമീകരണം ആണ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ ചോദ്യങ്ങളുടെ ചോയ്സ് ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് കൂടുതൽ സമാശ്വാസ സമയം അനുവദിക്കാനും തീരുമാനിച്ചിരിക്കുകയാണ്. മാർച്ച്​ 17ന്​ ആരംഭിക്കുന്ന എസ്​.എസ്​.എൽ.സി പരീക്ഷ ഉച്ചക്കുശേഷവും, രണ്ടാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്​.എസ്​.ഇ പരീക്ഷകൾ രാവിലെയും ആണ് നടത്തുക. എസ്​.എസ്​.എൽ.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുന്നത്. വെള്ളിയാഴ്​ച രണ്ടു മാനിക്കായിരിക്കും പരീക്ഷ. എസ്.എസ്. എൽ.സി,​ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ജനുവരി 1 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ നടക്കുക.

Related Articles

Post Your Comments

Back to top button