Editor's ChoiceEducationKerala NewsLatest NewsLocal NewsNational
സി.ബി.എസ്.ഇ പത്ത് , പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകള്‍ മേയ് നാല് മുതല്‍.

ന്യൂഡല്‍ഹി / സി.ബി.എസ്.ഇ പത്ത് , പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മേയ് നാല് മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ജൂണ്‍ പത്ത് വരെയാണ് പരീക്ഷകൾ ഉണ്ടാവുക. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിനാണ് ആരംഭിക്കുക. ജൂലായ് പതിനഞ്ചിനാണ് ഫലപ്രഖ്യാപനം. കൊവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കിയായിരിക്കും പരീക്ഷകള്‍ നടത്തുക.