ക​രു​ത​ലോ​ടെ, പ്ര​തീ​ക്ഷ​യോ​ടെ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ 2021നെ ​വ​ര​വേ​ൽ​ക്കാം. മു​ഖ്യ​മ​ന്ത്രി
NewsKeralaNationalLocal News

ക​രു​ത​ലോ​ടെ, പ്ര​തീ​ക്ഷ​യോ​ടെ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ 2021നെ ​വ​ര​വേ​ൽ​ക്കാം. മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം / ക​രു​ത​ലോ​ടെ, പ്ര​തീ​ക്ഷ​യോ​ടെ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ 2021നെ ​വ​ര​വേ​ൽ​ക്കാ​മെ​ന്ന്, എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യ​പൂ​ർ​വം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്നു. ലോ​ക​മെ​ങ്ങും പു​തു​വ​ൽ​സ​ര​ത്തെ വ​ര​വേ​ൽ​ക്കു​ക​യാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ ഒ​രു വ​ർ​ഷ​മാ​ണ് ഇ​പ്പോ​ൾ ക​ട​ന്നു പോ​യി​രി​ക്കു​ന്ന​ത്. പ്രി​യ​പ്പെ​ട്ട​വ​രു​ടെ വേ​ർ​പാ​ടു​ക​ൾ, സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​നേ​റ്റ വി​ല​ക്കു​ക​ൾ തു​ട​ങ്ങി ദു​സ​ഹ​മാ​യ നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളാ​ണ് ന​മു​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, ഇ​വ​യെ​ല്ലാം അ​സാ​മാ​ന്യ​മാ​യ ആ​ത്മ​ധൈ​ര്യ​ത്തോ​ടേ​യും, ഒ​ത്തൊ​രു​മ​യോ​ടേ​യും, ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും മ​റി​ക​ട​ന്ന ഒ​രു വ​ർ​ഷം കൂ​ടെ​യാ​യി​രു​ന്നു ഇ​ത്. ആ ​അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്ന ക​രു​ത്ത് ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ന​മ്മെ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കി​യി​രി​ക്കു​ന്നു. വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​നും മു​ന്നോ​ട്ടു​പോ​കാ​നു​മു​ള്ള ആ​ത്മ​വി​ശ്വാ​സം ആ​ർ​ജ്ജി​ക്കാ​ൻ സാ​ധി​ച്ചു. അ​തു​കൊ​ണ്ടു ത​ന്നെ ശു​ഭ​പ്ര​തീ​ക്ഷ​യോ​ടെ ന​മു​ക്ക് പു​തു​വ​ർ​ഷ​ത്തി​ലേ​യ്ക്ക് കാ​ലെ​ടു​ത്തു വ​യ്ക്കാം. കേ​ര​ള​ത്തി​ന്‍റെ ന​ൻ​മ​യ്ക്കാ​യി തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു നി​ൽ​ക്കാം മുഖ്യമന്ത്രി പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.

Related Articles

Post Your Comments

Back to top button