ചാരിറ്റിയുടെ പേരിൽ വിദേശ സഹായ തട്ടിപ്പിനിനി പൂട്ട്.
NewsKeralaNationalLocal News

ചാരിറ്റിയുടെ പേരിൽ വിദേശ സഹായ തട്ടിപ്പിനിനി പൂട്ട്.

ചാരിറ്റിയുടെ പേരിൽ വിദേശ സഹായം കൈപറ്റി തട്ടിപ്പു നടത്തി വന്ന സന്നദ്ധ സംഘടനകൾക്ക് മോദി സർക്കാർ പൂട്ടിടുന്നു. വിദേശ ധനസഹായ നിയന്ത്രണ നിയമത്തിൽ ഭേദഗതിയ്‌ക്കായുള‌ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. 2010ൽ കേന്ദ്രം പാസാക്കിയ നിയമമാണ്, പുതിയ ഭേദഗതികൾക്കായി ‌ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബിൽ വ്യവസ്ഥകൾ പ്രകാരം വിദേശത്ത് നിന്നും ധനസഹായം സ്വീകരിക്കാൻ രാജ്യത്തെ ബന്ധപ്പെട്ട സംഘടനയുടെ ഭാരവാഹികളുടെ ആധാർ നമ്പരുകൾ നൽകേണ്ടത് നിർബന്ധമാക്കപ്പെടും. സർക്കാർ ഉദ്യോഗസ്ഥർക്ക് വിദേശ സഹായം സ്വീകരിക്കാനാകില്ല. ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെയോ എൻജിഓയുടെയോ എഫ് സി ആർ എ സർട്ടിഫിക്കറ്റിൽ വിലക്കേർപ്പെടുത്താനും, തിരിച്ചെടുക്കാനും കേന്ദ്രസർക്കാരിന് അധികാരവും അവകാശവും പുതിയ ബില്ലിൽ നൽകുന്നുണ്ട്. മതസ്ഥാപനങ്ങൾക്ക് നിയമപ്രകാരം വിദേശസഹായം സ്വീകരിക്കാനുള‌ള നിലവിലുള്ള അനുവാദം തുടരും. പക്ഷെ ഇവർ നിയമത്തിൽ നിന്ന് വ്യതിചലിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ സഹായം വാങ്ങുന്നത് തടയും. വിദേശ സഹായധനത്തിൽ നിന്നും ഭരണപരമായി ചിലവഴിക്കാവുന്ന തുക ആകെ തുകയുടെ 20 ശതമാനമായി പുതിയ ബില്ലിൽ കുറക്കുന്നുണ്ട്. നേരത്തെ ഇത് 50 ശതമാനമായിരുന്നു.

ചാരിറ്റബിൾ ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവ രജിസ്റ്റർ ചെയ്തു ചാരിറ്റി ഫണ്ടുകൾ കൊള്ളയടിക്കുന്നവർക്കും, പൂട്ടിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതിന്റെ സൂചനകൂടിയാണ് പുതിയ ബില്ലെന്നു പറയാം. അതേസമയം, വൻകിട ബിസ്സിനസ്സ് സ്ഥാപനങ്ങൾ പ്രതി വർഷം കൊടുക്കേണ്ട സി എസ് ആർ ഫണ്ടിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ ബില്ലിൽ വ്യവസ്ഥകൾ ഒന്നും ചെയ്തിട്ടില്ല.

വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ ജീവനക്കാരും ഉദ്യോഗസ്ഥരും നിർബന്ധിത മതംമാറ്റത്തിന്റെ പേരിൽ നീയമ നടപടി നേരിട്ടിട്ടില്ലെന്നു സത്യവാങ്മൂലം നല്കണമെന്നു സർക്കാർ നേരത്തെ നിര്ദേശിച്ചിരുന്നതാണ്. ഒരു മതവിശ്വാസത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറി എന്നതിനാൽ നിയമ നടപടിക്ക് വിധേയരായവർക്കോ, കുറ്റവാളികൾക്കോ സഹായം വാങ്ങാൻ അർഹത ഉണ്ടാവില്ല. നിയമ നടപടിക്ക് വിധേയപ്പെടുകയോ കുറ്റവാളിയാക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും സാമുദായിക സൗഹാർദം തകർക്കപ്പെടുകയും, മത വിദ്വേഷം ഉണ്ടാക്കിയിട്ടില്ലെന്നുമുള്ള സത്യവാഗ്മൂലം ഇനി മുതൽ നൽകേണ്ടതാണ്. സന്നദ്ധ സംഘടനയുടെ അംഗങ്ങൾ ഒരു ലക്ഷം രൂപക്ക് മേലുള്ള തുകയുടെ വ്യക്തിപരമായ ഉപഹാരങ്ങള് സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തണം. നേരത്തെ 25,000 രൂപവരെയായിരുന്നു ഇതി്ന്റെ പരിധി ഉണ്ടായിരുന്നത്.
നേരത്തെ വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുമ്പോൾ സ്ഥാപനത്തിന്റെ മേധാവി മാത്രം അത്തരമൊരു സത്യവാങ്മൂലം നൽകിയാൽ മതിയായിരുന്നു. എന്നാല് ഇനി മുതൽ സന്നദ്ധ സംഘടനകളുടെ ജീവനക്കാരും അംഗങ്ങളും അടക്കമുള്ളവർ പുതിയ നിർദേശം ബാധകമാകും. ഏതാനും വർഷങ്ങളായി സർക്കാർ വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾ നിയമം കർശനമാക്കി വരുകയായിരുന്നു. ചട്ടങ്ങള് ലംഘിച്ചതിന്റെ പേരിൽ 18,000-ഓളം സന്നദ്ധ സംഘടനകളുടെ വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി സർക്കാർ റദ്ദാക്കിയിരുന്നു.

എ​ൻ.​ജി.​ഒ​ക​ൾ​ക്ക്​ വി​ദേ​ശ ഫ​ണ്ട്​ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള, 2011ലെ ​വി​ദേ​ശ സ​ഹാ​യ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ നേരത്തെ ​ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വിച്ചിരുന്നു. നിരവധി ചട്ട ലംഘനങ്ങൾ ഉണ്ടാവുന്ന സാഹശര്യത്തിലായിരുന്നു ഇത്.
എന്നാൽ ബില്ലിന്റെ കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചു. കോൺഗ്രസ് അംഗം മനീഷ് തിവാരി ബില്ലിനെ എതിർത്തു. നിലവിലെ നിയമത്തിൽ കൂടുതൽ ഇളവുകളാണ് വേണ്ടതെന്നും തിവാരി ആവശ്യപ്പെട്ടു. വിദേശ സഹായം നിൽക്കാൻ ബില്ല് കാരണമാകുമെന്ന് അഭിപ്രായപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയിയും ബില്ലിനെതിരെ രംഗത്ത് വരികയുണ്ടായി.

Related Articles

Post Your Comments

Back to top button