ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർക്കും.

കൊച്ചി /ഡോളർ കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസി പ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർക്കും. ഇക്കാ ര്യത്തിൽ സ്വപ്‌നയുടെ മൊഴിയാണ് ശിവശങ്കറിനെ കുരുക്കിലാ ക്കിയിരിക്കുന്നത്. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്ര ചെയ്‌തപ്പോൾ ഡോളർ കടത്തിയിട്ടുണ്ടെന്നാണ് സ്വപ്‌ന ശിവശങ്കറിന് മൊഴി നൽകിയിരിക്കുന്നത്.
ഡോളർ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്ന് ശിവശങ്കറിനോട് സ്വപ്ന പറഞ്ഞിരുന്നതായും കസ്റ്റംസിന് സ‌്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കു മെന്നാണ് ഒടുവിലുള്ള വിവരം. ഇപ്പോൾ സ്വർണക്കടത്ത് കേസ്, കളളപ്പണം വെളുപ്പിക്കൽ കേസ് എന്നിവയിൽ ശിവശങ്കർ പ്രതി യാണ്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജൻസികളാണ് ശിവശങ്കറിനെതിരായ കേസുകൾ നിലവിൽ അന്വേഷിച്ചുവരുന്നത്.