മലമ്പുഴ ഡാം തുറന്നു; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
NewsKerala

മലമ്പുഴ ഡാം തുറന്നു; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പാലക്കാട്: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. അഞ്ച് സെന്റിമീറ്റര്‍ വീതമാണ് നാലു ഷട്ടറുകളും തുറന്നത്. ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്. നിലവില്‍ 112.36 മീറ്റര്‍ ആണ് അണക്കെട്ടിലെ ജലനിരപ്പ്. മണിക്കൂറില്‍ ഒരു സെന്റര്‍ വീതമാണ് ജലനിരപ്പ് ഉയരുന്നത്.

റൂള്‍കര്‍വ് പ്രകാരം 112.99 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്. ഡാം തുറന്നതോടെ കല്‍പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും മുക്കൈപ്പുഴയിലും ജലനിരപ്പ് ഉയരും. അതിനാല്‍ പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

മുല്ലപ്പെരിയാര്‍, തെന്മല ഡാമുകള്‍ നേരത്തെ തുറന്നിരുന്നു. മുല്ലപ്പെരിയാറിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും തെന്മലയുടെ മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.

Related Articles

Post Your Comments

Back to top button