സൈബര്‍ ലോകത്തെ രാഷ്ട്രീയ യുദ്ധത്തിന് വെടിനിര്‍ത്തൽ

സൈബര്‍ ലോകത്തെ രാഷ്ട്രീയ യുദ്ധത്തിൽ വെടിനിര്‍ത്താന്‍ സി.പി.എം തീരുമാനിക്കുന്നു. ഇക്കാര്യത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സൈബര്‍ പോരാട്ടം നിയന്ത്രിക്കണമെന്ന് അണികളോട് പ്രതിപക്ഷനേതാവും ആവശ്യപ്പെടുകയുണ്ടായി.
സൈബര്‍ പോരാട്ടം വഴി തെറ്റാതെ നോക്കാന്‍ മുഖ്യമന്ത്രി അണികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കരുതെന്ന് ഇതോടെ സിപി എം സംസ്ഥാന സെക്രട്ടറി അറിയിക്കുകയായിരുന്നു. ഇരുപക്ഷവും ഇതോടെ വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്ബി കുറിപ്പിട്ട പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് നല്ല നിലയില്‍ പെരുമാറാന്‍ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കോടിയേരി അറിയിക്കുകയുണ്ടായി.