മനോജ് കെ വർഗീസ് സംവിധാനം ചെയ്യുന്ന അദൃശ്യന്‍റെ ടൈറ്റിൽ പുറത്തുവിട്ടു.
MovieEntertainment

മനോജ് കെ വർഗീസ് സംവിധാനം ചെയ്യുന്ന അദൃശ്യന്‍റെ ടൈറ്റിൽ പുറത്തുവിട്ടു.

മനോജ് കെ വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അദൃശ്യന്‍റെ ടൈറ്റിൽ പുറത്തുവിട്ടു. ബോളിവുഡ് സംവിധായകനായ എം.എഫ് ഹുസൈന്‍റെ അസോസിയേറ്റായി പ്രവർത്തിച്ച മനോജ് കെ വർഗീസ് മലയാളത്തിൽ സ്വതന്ത്ര സംവിധായകനായി ചെയ്യുന്ന ചിത്രമാണ് അദൃശ്യൻ. ജെസ് ജിത്തിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനോജ് തന്നെയാണ്. ലെസ്‌ലി ഫിലിംസ് ഓസ്ട്രേലിയുമായി സഹകരിച്ച് ഗുഡ്‌ഡേ മൂവീസിന്‍റെ ബാനറിൽ എ.എം ശ്രീലാൽ പ്രകാശമാണ് ചിത്രം നിർമിക്കുന്നത്. ദക്ഷിണേന്ത്യൻ താരങ്ങൾക്കൊപ്പം പുതുമുഖ നടീനടൻമാരും ചിത്രത്തിലെത്തുന്നുണ്ട്. രഞ്ജിത്ത് ചിറ്റാടെയുടെ വരികൾക്ക് സുനിൽകുമാർ പി.കെ സംഗീതം നിർവഹിക്കുന്നു.

രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ ജസ്റ്റിൻ ജോസാണ് ഡയറക്‌ടർ ഓഫ് ഓഡിയോഗ്രഫി. ക്യാമറ- രാജീവ് വിജയ്, എഡിറ്റിങ്- അക്ഷയ്കുമാർ, പശ്ചാത്തലസംഗീതം-സെജോ ജോൺ, കലാസംവിധാനം- രാജീവ് കോവിലകം, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ലിബിൻ മോഹനൻ, വിഷ്വൽ ഇഫ്കട്സ്- ടോണി മാഗ്‌മിത്ത്.

Related Articles

Post Your Comments

Back to top button