സ്വർണ്ണ കള്ളക്കടത്ത്, സർക്കാർ കണ്ണടക്കുന്നു, ഖജനാവിന് 2700 കോടിയിലേറെ നഷ്ട്ടം.
GulfNewsKeralaNationalLocal NewsBusinessCrime

സ്വർണ്ണ കള്ളക്കടത്ത്, സർക്കാർ കണ്ണടക്കുന്നു, ഖജനാവിന് 2700 കോടിയിലേറെ നഷ്ട്ടം.

കേരളത്തിലേക്ക് വ്യാപകമായ തോതിൽ സ്വർണ്ണ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും,സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കണ്ണടക്കുകവഴി ഖജനാവിന് നഷ്ടമായത് 2700 കോടിയിലേറെ വരുന്ന നികുതി പണം. കള്ളക്കടത്തായി കൊണ്ട് വരുന്നതും, രേഖകൾ ഇല്ലാത്തതുമായ സ്വർണ്ണം പിടിക്കാൻ സംസ്ഥാനത്തിന് അധികാരം ഉണ്ടായിരുന്നിട്ടും, അധികാരമില്ലെന്ന ജനത്തെ പൊട്ടനാക്കുന്ന മുടന്തൻ ന്യായമാണ് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഉന്നയിക്കുന്നത്.
ജിഎസ്ടി 60ാം വകുപ്പ് അനുസരിച്ചു പരിശോധന നടത്താനും സ്വര്‍ണം പിടിക്കാനും സെന്‍ട്രല്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുള്ളതുപോലെ സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. ആവശ്യമായ പിന്തുണ സര്‍ക്കാരില്‍നിന്ന് ലഭിക്കാത്തതിനാലാണ് നികുതി വെട്ടിപ്പ് സംഘങ്ങളെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തത്. സ്വർണ്ണത്തിൽ തൊട്ടാൽ ഉദ്യോഗസ്ഥരുടെ കൈ പൊള്ളുമെന്ന സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. എവിടെയെല്ലാം പരിശോധിക്കാം, എവിടെയൊക്കെ റെയിഡ് നടത്താം എന്നറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥന്മാർ. ചുരുക്കത്തിൽ സർക്കാരിന്റെ ഉന്നതങ്ങളിൽ അറിയാതെ സ്വർണ്ണം പിടികൂടാനാവാത്ത അവസ്ഥ.

നികുതിവെട്ടിച്ചു കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കേരളത്തിലേക്ക് ഒഴുകി കൊണ്ടിരിക്കുമ്പോഴും സംസ്ഥാന നികുതി വകുപ്പ് നിഷ്ക്രിയരായി മിഴിച്ചു നോക്കുകയാണ്. ഇപ്പോൾ സ്വര്‍ണത്തിന്റെ നികുതി ഇനത്തില്‍ 3000 കോടിരൂപ കിട്ടേണ്ട സ്ഥാനത്ത് 300 കോടിരൂപയില്‍ താഴെമാത്രം
പിരിക്കാനായിട്ടും, എല്ലാം ഇപ്പൊ ശരിയാക്കിത്തരാമെന്നു പറയുന്ന മുഖ്യ മന്ത്രിയും, പരിശോധനകൾ ശക്തമാക്കുമെന്നു നിയമസഭയിൽ പല തവണ പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കും അനങ്ങുന്നത് മാത്രം കാണുന്നില്ല. വാ തുറന്നാൽ സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യം ആയിരം തവണ പറയാറുള്ള ധനമന്ത്രിക്ക് സ്വർണ്ണത്തിന്റെ നികുതിയോട് എന്ത് കൊണ്ടോ തീരെ താല്പര്യം കാണുന്നില്ല.

വി.ഡി.സതീശന്‍ എംഎല്‍എ ഇക്കാര്യം മാര്‍ച്ച് മാസത്തില്‍ നിയമസഭയിൽ അടിയന്തര പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടിയപ്പോൾ സ്വര്‍ണക്കടത്ത് വലിയതോതില്‍ നടക്കുന്നതായി ധനമന്ത്രി നിയമസഭയിൽ സമ്മതിച്ചിരുന്നതാണ്. പരിശോധനകൾ ശക്തമാക്കുമെന്ന് അന്ന് നിയമസഭയിൽ പറഞ്ഞ ധനമന്ത്രി ഇതിനായി അസി. കമ്മിഷണര്‍മാര്‍ക്ക് അനുമതി നൽകുക മാത്രമാണ് ചെയ്തത്. പിന്നെയും അനങ്ങിയില്ല. സ്വർണ്ണം സംസ്ഥാനത്തേക്ക് നിയമ ലംഘനത്തിലൂടെ എത്തുന്നു എന്ന് അറിവുണ്ടായിട്ടും ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കേണ്ട സർക്കാർ
എന്തുകൊണ്ടാണ് ബോധപൂർവം മൗനം പാലിക്കുന്നത്. ജി എസ് ടി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരിൽ പോലും ഇത് ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ലോക്ഡൗണിൽ കള്ളക്കടത്ത് സജീവമായി സജീവമായി തുടര്‍ന്നതോടെ സര്‍ക്കാരിന്റെ ഖജനാവിലെത്തേണ്ട കോടികളാണ് നഷ്ടമായിരിക്കുന്നത്. ഇതിന്റെ പൂർണ്ണ ഉത്തരവാദിതത്വം സംസ്ഥാന ധനമന്ത്രിക്കും, സർക്കാരിനും തന്നെയാണ്.

ജിഎസ്ടി 60ാം വകുപ്പ് അനുസരിച്ചു പരിശോധന നടത്താനും സ്വര്‍ണം പിടിക്കാനും സെന്‍ട്രല്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുള്ളതുപോലെ സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും നിലവിൽ അധികാരം ഉണ്ട്. സംസ്ഥാനത്തെ എയർ പോർട്ടുകൾക്കുള്ളിൽ അല്ലാതെ എവിടെയും സംസ്ഥാന ജി എസ് ടി വകുപ്പിന് പരിശോധന നടത്താവുന്നതും, സ്വർണ്ണം പിടികൂടാവുന്നതുമാണ്. കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ ഡേറ്റയും, പ്രാദേശിക ആഭരണ നിര്‍മാണ യൂണിറ്റുകളുടെ ലൈസന്‍സുകളുടെ ഡേറ്റയും ശേഖരിച്ചാൽ തന്നെ സ്വർണ്ണം എത്തുന്ന പ്രധാന കേന്ദ്രങ്ങൾ പുഷ്പ്പം പോലെ കണ്ടെത്താവുന്നതാണ്. ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ ആരൊക്കെയാണ് വാങ്ങുന്നതെന്ന വിവരം പോലും ശേഖരിക്കാൻ ഇത് വരെ തയ്യാറായിട്ടില്ല എന്നതാണ് ഖേദകരം.

സർക്കാർ സംവിധാനം ഭീകരമായ നികുതി വെട്ടിപ്പിനാണ് കേരളത്തിൽ കൂട്ടുനിൽക്കുന്നതെന്നു പറയാതിരിക്കാൻ വയ്യ. കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണം ഇറക്കുമതിയിന്‍ മേലുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ, കള്ളക്കടത്ത് വര്‍ധിക്കുകയായിരുന്നു. പരിശോധന കുറഞ്ഞപ്പോള്‍, സ്വര്‍ണ ഉപഭോഗത്തില്‍ മുന്‍നിരയില്‍നില്‍ക്കുന്ന കേരളത്തിലേക്കു നികുതിവെട്ടിപ്പു വഴിയുള്ള സ്വർണ്ണം കുത്തനെ ഒഴുകി. നികുതി ചോര്‍ച്ചയുള്ളതായി നിയമസഭയില്‍ സമ്മതിച്ച ധനമന്ത്രി താൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ഇരിക്കുകയാണ്. വാറ്റില്‍നിന്ന് ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ നികുതി 1.25 ശതമാനത്തില്‍നിന്ന് മൂന്നു ശതമാനത്തിലേക്കാണ് മാറിയത്. കേന്ദ്രത്തിന് നികുതിയിനത്തിൽ പകുതി കൊടുത്താലും സംസ്ഥാനത്തിന്റെ നികുതി 1000 കോടിയായി ഉയരേണ്ടിയിരുന്നതാണ്. എന്നാല്‍ മാര്‍ച്ചിനു മുന്‍പ് സംസ്ഥാനത്തിന് ലഭിച്ചത് വെറും 160 കോടിരൂപ മാത്രമാണ്. വാറ്റില്‍നിന്ന് ജിഎസ്ടിയിലേക്കു മാറിയപ്പോള്‍ നികുതി 1.25 ശതമാനത്തില്‍നിന്ന് 3 ശതമാനമായത്തോടെ, ആദ്യവര്‍ഷം കിട്ടേണ്ടിയിരുന്നത് 1800 കോടിയായിരുന്നു. കിട്ടിയത് ആകട്ടെ വെറും 200 കോടി. സ്വര്‍ണത്തിന്റെ വില വര്‍ധിക്കുന്നതിനാല്‍ നികുതിയും വര്‍ധിക്കണം എന്നിരിക്കെ, 3000 കോടി ഖജനാവിൽ എത്തേണ്ട സ്ഥാനത്ത് സർക്കാരിന്റെ അലംഭാവം കൊണ്ട് ലഭിച്ചത് 300 കോടിയില്‍ താഴെ മാത്രവും.

Related Articles

Post Your Comments

Back to top button