

എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ആത്മഹത്യാ കുറിപ്പിൻ്റെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ രേഖകൾ പരിശോധിച്ച ശേഷം വെള്ളാപ്പള്ളി നടേശനെയും മനേജൻ കെ.എൽ അശോകനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്.
നിലവിലുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളിക്കെതിരെ അത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കണിച്ചുകുളങ്ങര യൂണിയനിലെ അംഗങ്ങളെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. ഇതിനിടെയാണ് യൂണിയൻ്റെ പുതിയ ഭാരവാഹിയായി പി.എസ്.എൻ ബാബു ചുമതലഏറ്റിട്ടുള്ളത്. നിലവിലെ സാഹചര്യങ്ങൾ ഭയമുളവാക്കുന്നതാണെന്നും തുഷാർ വെള്ളാപ്പള്ളി ആരോപിച്ചതു പോലെ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിട്ടില്ലെന്നും ബൈബു പറഞ്ഞിട്ടുണ്ട്.
Post Your Comments