

കമാൻഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ഇറാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ട്രംപിനെ പിടികൂടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ ഇന്റർപോളിന്റെ സഹായവും തേടി. ഡോണൾഡ് ട്രംപ് ഉൾപ്പെടെ മുപ്പതുപേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് ഇറാന് ദേശീയ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊലപാതകക്കുറ്റവും ഭീകരവാദക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ഇറാൻ ചുമത്തിയിരിക്കുന്നത്. ട്രംപിനെ അറസ്റ്റ് ചെയ്യുന്നതിനായി കൊടുംകുറ്റവാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഇന്റർപോളിനോട് ഇറാൻ ആവശ്യപെട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്നാണ് ഇറാൻ അറിയിച്ചിട്ടുള്ളത്.
ജനുവരി മൂന്നിന് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനി യു.എസ് സേനയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡ് സൈനിക വിഭാഗത്തിന്റെ ഭാഗമായ ‘ഖുദ്സ് സേന’ മേധാവിയായിരുന്നു സുലൈമാനി. ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രസിഡൻറ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് ഇത് സംബന്ധിച്ച് പെന്റഗൺ വ്യക്തമാക്കിയിരുന്നത്.
Post Your Comments