

ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു, ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ടെലിഫോൺ കമ്പനികളോട് ഈ അപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഇറ്റലിജൻസ് ഏജൻസികൾ ഈ ആപ്പുകൾ സ്വകാര്യത വിവര ചോർച്ചയും, ലംഘനവും ഉണ്ടാകുന്നതാണെന്നു നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.
ലഡാക്ക് വിഷയത്തിൽ നടക്കുന്ന ചർച്ചകൾ നീണ്ടുപോകുന്ന സാഹചര്യത്തിൽ ആപ്പുകളുടെ തുടർന്നുള്ള ഉപയോഗം രാജ്യത്തിന് ഗുണകരമല്ലെന്നാണ് ഇറ്റലിജൻസ് ഏജൻസികൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയർന്നുവന്നിരുന്നു. ചെറുപ്പക്കാർക്കിടയിൽ ജനപ്രീതിയാർജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുണ്ട്. ചൈന, അമേരിക്ക എന്നിവിടങ്ങളിലും ടിക് ടോക്കിന് വൻ ജനപ്രീതിയാണുള്ളത്. 2020 ന്റെ ആദ്യ പാദത്തിൽ ടിക്ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ 150 കോടിയിലെത്തുകയും പിന്നീട് 200 കോടി എന്ന നേട്ടത്തിലേക്കും ടിക് ടോക്ക് വളരെ വേഗമെത്തി. 61 കോടിയിലേറെയാണ് ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഡൌൺലോഡ്. കൊറോണ വൈറസ് മഹാമാരി മൂലമാണ് ടിക് ടോക്കിന്റെ ജനപ്രീതി കൂടുതൽ വർദ്ധിച്ചത്.
Post Your Comments