

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് പകരം ചുമതല നല്‍കിയത്. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മിര്‍ മുഹമ്മദ്. അതേസമയം ശിവശങ്കറിനെ ഐ. ടി സെക്രട്ടറി സ്ഥാനത്ത് നിന്ന മാറ്റുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായിട്ടില്ല. അതേസമയം, മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ എം. ശിവശങ്കര്‍ ഐ.എ.എസ് ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി. ആറ് മാസത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയത്. ഒന്നും പ്രതികാരിക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിന് ശേഷം ശിവശങ്കറിന്‍റെ പ്രതികരിച്ചത്.
ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ച സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് വാർത്തകൾ വന്നിരുന്നു. സ്വപ്ന സുരേഷിന് ഐ.ടി സെക്രട്ടറിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപമുയര്‍ന്നിരുന്നു. ഞായറാഴ്ചയാണ് സ്വര്‍ണക്കടത്ത് വിവരം പുറത്തു വരുന്നത്. വിമാനത്താവളത്തി ലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കടത്തിയത്.
Post Your Comments