നാഗാലാൻഡിൽ തീൻ മേശയിലെ വിഭവങ്ങളിൽ നിന്ന് നായയിറച്ചി പടിയിറങ്ങി.
NewsNationalBusinessCrime

നാഗാലാൻഡിൽ തീൻ മേശയിലെ വിഭവങ്ങളിൽ നിന്ന് നായയിറച്ചി പടിയിറങ്ങി.

നാഗാലാൻഡിൽ തീൻ മേശയിലെ വിഭവങ്ങളിൽ നിന്ന് നായയിറച്ചി പടിയിറങ്ങി. സാമൂഹ്യ മാധ്യമങ്ങൾ ഉയർന്ന കനത്ത പ്രതിഷേധത്തെ തുടർന്ന്നായയിറച്ചിയുടെ വിൽപണ നാഗാലാണ്ട് സർക്കാർ നിരോധിച്ചു. നായയുടെയും, നായയിറച്ചിയുടെയും, വിൽപനക്കൊപ്പം, നായയിറച്ചി വീടുകളിലും ഹോട്ടലുകളിലും മറ്റും പാകം ചെയ്തു കഴിക്കുന്നതും സർക്കാർ നിരോധിച്ചിരിക്കുകയാണ്. നായ് ചന്ത ഇനി മുതൽ പ്രവര്‍ത്തിക്കാൻ പാടില്ല. നായ്ക്കളെ ഇറക്കുമതി ചെയ്യുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തി. ചുരുക്കത്തിൽ നായയിറച്ചി ഇന്നലെ വരെ ഇഷ്ട്ട വിഭവമായിരുന്നവരെ തീർത്തും സർക്കാർ നിരാശരാക്കി.


നായ്ക്കളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന്, മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിന് പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്‌ഷൻ ഓർഗനൈസേഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. ദിമാപുരിലെ ചന്തയിൽ നായ്ക്കളെ വിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ തോതിൽ പ്രതിഷേധത്തോടെ പ്രചരിച്ചതാണ്, നായ ഇറച്ചി പ്രിയമായവരുടെ വയറ്റത്തടിച്ചത്. വ്യാപാരികൾക്കെതിരെയും സർക്കാരിനെതിരെയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയായിരുന്നു.

ഇന്ത്യയിൽ നായയിറച്ചി ഭക്ഷിക്കുന്നത് കുറ്റകരമാണ്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ജനവിഭാഗങ്ങൾക്ക് നായ്ക്കളുടെ ഇറച്ചി ഏറെ പ്രിയങ്കരമവുമാണ്. 2016 ൽ നായ്ക്കളെ കൊന്നു തിന്നുന്നത്തിനു നാഗാലാൻഡ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒരു വർഷം ഏകദേശം കാൽ ലക്ഷത്തോളം നായ്ക്കളെയാണ് നാഗാലാൻഡിൽ ഭക്ഷണത്തിന് കൊന്നൊടുക്കുന്നതായിട്ടാണ് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനൽ (എച്ച്എസ്ഐ) ന്റെ കണക്കുകൾ പറയുന്നത്. ക്ലബ്ബുകളിലാണ് ഹോട്ടലുകളെക്കാർ വിൽപ്പന പൊടിപൊടിക്കുന്നത്. തായ്‌ലൻഡ്, ചൈന, ദക്ഷിണകൊറിയ, തുടങ്ങിയ രാജ്യങ്ങളിൽ നിയമപരമായി തന്നെ നായ്ക്കളെ ഇറച്ചിക്കായി വിൽക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button