പാലക്കാട് ജില്ലയിൽ ആഗസ്റ്റ് ഒന്ന് വരെ 1730 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ആഗസ്റ്റ് ഒന്ന് വരെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് 1730 പേർക്കാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. ഇതിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളത് 492 പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളത് 698 പേരുമാണ്.1356 പുരുഷൻമാരും 374 സ്ത്രീകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതുവരെ മൊത്തം 1302 പേരാണ് രോഗമുക്തരായത്. നിലവിൽ 411 രോഗബാധിതരാണ്ചികിത്സയിലുള്ളത്. 454 പേർക്കാണ് ഇതുവരെ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
പാലക്കാട് ജില്ലാശുപത്രിയിൽ 63 പേരും, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എട്ട് പേരും ചികിത്സയിലുണ്ട്. മാങ്ങോട് കേരള മെഡിക്കൽ കോളേജിൽ 124, പാലക്കാട് മെഡിക്കൽ കോളേജിൽ 58, പെരുങ്ങോട്ടുകുറുശ്ശി, പട്ടാമ്പി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലായി യഥാക്രമം 49,65 പേരുമാണ് ചികിത്സയിലുള്ളത്. വീടുകളിൽ നിരീക്ഷണത്തിലുള്ളത് 10063 പേരാണ്. കോവിഡ് മരണം രണ്ടാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 54,371 കോവിഡ് പരിശോധനയാണ് നടത്തിയിട്ടുള്ളത്. റുട്ടീൻ സാമ്പിൾ പരിശോധന 22345, സെൻ്റിനൽ സർവൈലൻസ് 3327, പൂൾഡ് സർവൈലൻസ് 6842, ഓഗ് മെൻ്റഡ് സർവൈലൻസ് 195, റാപ്പിഡ് ആൻറിജൻ ടെസ്റ്റ് 2166 എന്നിങ്ങനെയാണ് ഇതുവരെ നടത്തിയ പരിശോധനയുടെ കണക്ക്. ഇതിൽ ആർ.ടി.പി.സി.ആർ പരിശോധനയും ഉൾപ്പെടും. ഇത് കൂടാതെ 950 പേർക്ക് ആൻറിബോഡി പരിശോധനയും നടത്തിയിട്ടുണ്ട് എന്ന് അറിയിപ്പിൽ പറയുന്നു.