ജൂത സ്ത്രീ നല്കിയ മാംസം മുഹമ്മദ് നബി കഴിച്ചിട്ടുണ്ട്, ഹലാല്‍ എന്നത് കൊണ്ട് വര്‍ഗീയവത്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമം തിരിച്ചറിയണം

ജിദ്ദ: അടുത്തിടെ മലയാളി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കാണ് ഹലാല്‍. ഹലാല്‍ മാംസം വില്‍ക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കങ്ങളേറെയും. ഹലാല്‍ എന്നാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ മുസ്ലീങ്ങള്‍ക്ക് എതിരില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ മുജീബ് സുല്ലമി അഭിപ്രായപ്പെട്ടു . ഇതര മതസ്ഥര്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാന്‍ മുസ്ലീങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന തരത്തിലുള്ള പ്രചരണ വേലയാണ് ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രതിവാര ക്ലാസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമുസ്ലീങ്ങള്‍ അറുത്ത ഭക്ഷണം മുസ്ലീങ്ങള്‍ക്ക് നിഷിദ്ധമല്ല. ഒരു അമുസ്ലിം അറുത്ത ഭക്ഷണം സൃഷ്ടാവിന്റെ നാമം ഉച്ചരിച്ചു കൊണ്ട് ഒരു മുസ്ലിമിന്ന് കഴിക്കാമെന്നാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മഹിതമായ സന്ദേശം. കേവലം നാമം ഉച്ചരിക്കുകയല്ല മറിച്ച് സൃഷ്ടാവ് അല്ലാത്തവയുടെ പേരില്‍ അറുക്കപ്പെടാത്തവയാണെന്ന് ഉറപ്പ് വരുത്തുകയാണ് ബിസ്മി ചൊല്ലി ഭക്ഷിക്കുന്ന തിന്റെ ഉദേശ്യം.
ഒരു ജൂത സ്ത്രീ മുഹമ്മദ് നബിക്ക് നല്കിയ ആടിന്റെ മാംസം പ്രവാചകനും അനുയായികളും കഴിച്ചിട്ടുണ്ട് എന്നത് ഇസ്ലാമിക ചരിത്ര അധ്യാപനങ്ങളില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ടതാണ് കഴിക്കുന്ന ഭക്ഷണം അനുവദനീയവും(ഹലാല്‍ ) വിശിഷ്ടമായതും (ത്വ യ്യിബ് ) ആകുക എന്നതാണ് പരമപ്രധാനം.വിശിഷ്ടമായ വസ്തുക്കളാണ് അനുവദനീയമാകുന്ന ത് എന്നും വി ശി ഷ്ടമല്ലാത്ത ഒന്നും ഉപയോഗിക്കരുത് എന്നുമാണ് ഹലാല്‍ തത്വത്തിന്റെ അടിസ്ഥാനം. ഹ ലാലിനെ വര്‍ഗീയമായി കാണുന്നതിന് പകരം മനുഷ്യന്റെ ആരോഗ്യ പരമായ ഭക്ഷ ണ രീതികള്‍ക്ക് ഏറ്റവും അനുയോജ്യമായ തായിട്ടാണ് ശാസ്ത്രം തെളിയിച്ചിട്ടുള്ള ത് .
ചില ഭക്ഷ്യവസ്തുക്കള്‍ഇസ്ലാം നിഷി ദ്ധ മാക്കാന് കാരണം അവയുടെ മ്ലേച്ച ത കാരണ മാണ്.. പന്നി മാംസം, ശവം, രക്തം, ശ്വാസം മുട്ടി ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, വന്യമൃഗം കടിച്ചു കൊ ന്നത് എന്നിങ്ങനെ ഏതു രൂപത്തിലുള്ള ശവങ്ങളും വിശ്വാസികള്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹലാലിന്നു പിന്നില്‍ ഒരിക്കലും തന്നെ വര്‍ഗീയ താല്പര്യങ്ങള് ഇസ്ലാം വെച്ചു പുലര്‍ത്തുന്നില്ല. മുജീബ് സുല്ലമി സദസ്യരെ ഉല്‍ബോധിപ്പിച്ചു. അബ്ബാസ് ചെമ്ബന്‍ സ്വാഗതമാ ശംസിച്ചു. സെക്രട്ടറി ശിഹാബ് സലഫി നന്ദിയും പറഞ്ഞു