CrimeKerala NewsLatest News
പാലക്കാട് വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട,45 ലക്ഷം പിടികൂടി
.

വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട. ചരക്ക് ഓട്ടോയിൽ കടത്തിയ 45 ലക്ഷം രൂപയാണ് പിടികൂടിയത്. 2 പേർ അറസ്റ്റിലായി. കോയമ്പത്തൂർ ഈച്ചനാറി ഗംഗാനഗർ മാച്ചകൗണ്ട പാളയം സമ്പത്ത് കുമാർ (46), ചീര രത്തോട്ടംചെമ്മട്ടി കോളനി ബാലമുരുക ഗുരുസാമി (40) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്ന് ത്യശൂരിലേക്കാണ് പണം കൊണ്ടുപോയത്. ഇവർ പണം കൊണ്ടു പോവുന്ന ഏജൻ്റമാർ മാത്രമാണ്. ഡിവൈഎസ്പി മനോജ് കുമാർ, വാളയാർ സിഐ പി എം ലിബി, പൊലീസ് ഉദ്യോഗസ്ഥരായ എ എസ് ഐ ജയകുമാർ, വിജയാനന്ദ്, രാജീവ്, ശ്രീരാംദാസ്, ഷിബു എന്നിവരാണ് പരിശോധന നടത്തിയത്. 500 ൻ്റെ 62 കെട്ടും 2000 ൻ്റെ 7 കെട്ടുമാണ് ഉണ്ടായിരുന്നതെന്ന് സിഐ പി.എം.ലിബി അറിയിച്ചു