Crime
പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ ജില്ലയിലെ പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട റഫീഖ് കഞ്ചാവു കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ജില്ലയിൽ നടക്കുന്ന ഒന്‍പതാമത്തെ കൊലപാതകമാണിത്.