പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു, ഡീസൽ വില റെക്കോഡിലേക്ക്.
NewsKeralaNationalLocal NewsAutomobile

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു, ഡീസൽ വില റെക്കോഡിലേക്ക്.

തിരുവനന്തപുരം/ കേരളത്തിൽ ഡീസൽ വില റെക്കോഡിലേക്ക്. പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 27 പൈസയും, പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ‌ പെട്രോളിന് 85.47 രൂപയായി, ഡീസലിന് 79.62 രൂപയാണ് ഇന്നത്തെ വില. 79.40 രൂപയെന്ന 2018 ഒക്ടോബറിലെ റെക്കോർഡാണ് പുതിയ വർധനയുടെ തകർന്നത്. ഈ മാസം നാലാം തവണയാണ് ഇന്ധനവില വർദ്ധിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ഡീസലിന് 79.82 രൂപയും, പെട്രോളിന് 85.66 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 87 രൂപ 28 പൈസയായി, ഡീസലിന് എണ്‍പത്തിയൊന്ന് രൂപയും കവിഞ്ഞു. ജനുവരിയിൽ മാത്രം ഡീസലിന് ഒരു രൂപ 36 പൈസയാണ് കൂടിയത്.

Related Articles

Post Your Comments

Back to top button