പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്, എം പി സ്ഥാനം രാജിവെക്കും.

തിരുവനന്തപുരം / മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. കുഞ്ഞാലിക്കുട്ടി ലോക്‌സഭ എം.പി സ്ഥാനം രാജിവയ്‌ക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ലീഗ് തിരുമാനിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഈ നടപടി. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക എന്നാണു വിവരം. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെക്കുമെന്നും, കുഞ്ഞാലിക്കുട്ടിയും മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞിരിക്കുന്നത്.
സംസ്ഥാന രാഷ്‌ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് കുഞ്ഞാലികുട്ടി എം പി സ്ഥാനം രാജിവയ്‌ക്കുന്നത്. നിലവിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്താവുന്ന തരത്തിലാകും കുഞ്ഞാലിക്കുട്ടി രാജി വയ്‌ക്കുകയെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച നടന്ന ലീഗ് പ്രവർത്തക സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും ലീഗിന് ഗുരുതരമായ പരിക്കുണ്ടായില്ല. ഇത് കുഞ്ഞാലിക്കുട്ടിയുടെ സംഘാടനമികവാ ണെന്നാണ് പാർട്ടി കരുതുന്നത്. തലസ്ഥാനം കേന്ദ്രീകരിച്ചായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.