

കേരളത്തിൽ പ്രമേഹ രോഗിയായ ബസ് യാത്രക്കാരന് പോലീസിന്റെ ക്രൂരമായ മർദനം. ബസ് യാത്രക്കിടെ ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്ന് അബോധാവസ്ഥയിലായ പ്രമേഹ രോഗിയെയാണ് പോലീസ് അകാരണമായി മർദ്ദിച്ചിരിക്കുന്നത്. കൊല്ലം കല്ലട സ്വദേശി അഷ്ടമനാണ് പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. കൊല്ലത്തു നിന്ന് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത അഷ്ടമന് തമ്പാനൂരില്‍ വെച്ചാണ് പൊലീസിന്റെ മർദ്ദനമേറ്റത്. ലോക്ക്ഡൗൺ ലംഘിച്ച് യാത്രചെയ്തെന്ന് പറഞ്ഞാണ് മർദ്ദിച്ചത്.
കഴിഞ്ഞ 17 ന് കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഉണ്ടായ സംഭവത്തെ തുടർന്ന് അഷ്ട്ടമാണ് ചികിത്സയിലാണ്. കടുത്ത പ്രമേഹ രോഗിയായ അഷ്ടമന്‍ യാത്രയ്ക്ക് മുൻപ് രാവിലെ 6 മണിക്ക് വീട്ടിൽ വച്ച് ഇൻസുലിൻ കുത്തി വെച്ചിരുന്നു. യാത്ര പോകുന്നതിനിടെ ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. ആദ്യം ശാസ്താംകോട്ട എത്തുകയും അവിടെ നിന്ന് കൊല്ലം സ്റ്റാൻഡിൽ എത്തി തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറുകയുമാന് ഉണ്ടായത്.
ബ്ലഡ് ഷുഗറിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് ആറ്റിങ്ങൽ പിന്നിടുമ്പോൾ ബോധം നഷ്ടമായതായാണ് അഷ്ടമന്റെ ഓർമ. പോലീസിൻറെ മർദ്ദനമേൽക്കുമ്പോഴാണ് പിന്നെ കണ്ണു തുറക്കുന്നതെന്നാണ് അഷ്ടമം പറയുന്നത്. അപ്പോഴേക്കും വൈകുന്നേരമായിരുന്നു. ട്രിബ്യൂണൽ കേസ് സംബന്ധിച്ചായിരുന്നു യാത്ര. ചികിത്സാ രേഖകൾ ഉൾപ്പെടെ കൈവശം ഉണ്ടായിരുന്നിട്ടും പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അഷ്ടമൻ പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇത് സംബന്ധിച്ചു അഷ്ടമന് പരാതി നൽകിയിരിക്കുകയാണ്.
Post Your Comments