

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് കസ്റ്റംസ് പോലീസിനോട് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ നൽകാതിരിക്കുന്നത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുകയാണ്. കസ്റ്റംസ് ദൃശ്യങ്ങൾ ആവശ്യപെട്ടിട്ട് രണ്ടു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.എയർ പോർട്ടിലെ കാർഗോ കോംപ്ലക്സിൽ സരിത്ത് വന്നതും, മടങ്ങി പോയതും, വിവിധ റൂട്ടുകളിൽ സഞ്ചരിച്ചതുമായ ദൃശ്യങ്ങളാണ് കസ്റ്റംസ് ചോദിച്ചിരുന്നത്. സ്വപനക്ക് രണ്ടു ഐ പി എസ് ഉന്നതരുമായും, വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനുമായുമുള്ള ബദ്ധം സ്ഥിരീകരിച്ചിരിക്കുന്നത് സാഹചര്യത്തിലാണ് സി സി ടി വി ദൃശ്യങ്ങൾ നൽകുന്ന കാര്യത്തിൽ പോലീസ് വിമുഖത കാണിക്കുന്നത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ഒരു യുണിയൺ നേതാവിന്റെ കാറിലാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. നേതാവിന്റെ കാർ സ്വപ്നയേയും സന്ദീപിനെയും കാണാതായ ശേഷം കാണാനില്ല. പ്രതികൾ രക്ഷപ്പെട്ടത് ഈ കാറിലാണെന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ഈ ട്രേഡ് യൂണിയൻ നേതാവെന്നാണ് റിപ്പോര്‍ട്ട്. ബാഗ് പിടിച്ച് വെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു ഇയാൾ കസ്റ്റംസിനോട് ചോദിച്ചിരുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും വീടുള്ള ട്രേഡ് യൂണിയൻ നേതാവിനെയാണ് സംശയം. ട്രേഡ് യൂണിയൻ നേതാവിന്‍റെ വീടും പരിസരവും ഇപ്പോൾ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ ചോദ്യം ചെയ്യുമെന്നും വിവരം ഉണ്ട്. അതേസമയം സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഇ ഫയലിങ് വഴി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.. നിരപരാധിയാണെങ്കിലും തന്നെ സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ. നൽകിയത്. എന്നാൽ ഇത് വ്യാഴാഴ്ചത്തെപരിഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. വെള്ളിയാഴ്ചയാകും ഹരജി കോടതിയുടെ പരിഗണിക്കുക.
Post Your Comments