

വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്. ഹരിരാജിന്റെ വീട്ടിലാണ് കസ്റ്റംസ്റെയ്ഡ് നടന്നു വരുന്നത്. കൊച്ചി ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തിവരുന്നത്. കേസില്‍ ഒരു യൂണിയന്‍ നേതാവ് ഇടപെട്ടു എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇയാള്‍ കേസില്‍ ഇടപെടാന്‍ ഉണ്ടായ സാഹചര്യമാണ് കസ്റ്റംസ് തേടുന്നത്. ഇയാളെ തുടർന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സഹായത്തിനായി വിളിച്ച കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിലേക്ക് നേരത്തെ തന്നെ അന്വേഷണം എത്തിയിരുന്നു. നയതന്ത്ര പാഴ്‌സലിലെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ഈ നേതാവായിരുന്നു. പിടികൂടിയ പാക്കറ്റിന് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ പണിതെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഇയാളാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ നേരിട്ട് ഇടപെടുത്തിയതും ഏജന്റസ് അസോസിയേഷന്‍ നേതാവ് തന്നെ.
സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ച് പരിശോധിക്കും മുന്‍പ് യു.എ.ഇയിലേക്ക് തിരികെ വിടാനും ഇയാൾ ശ്രമം നടത്തി. ബുധനാഴ്ച മുതൽ മുതല്‍ നേതാവിന്റെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും വീടുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് പലപ്പോഴും ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
Post Your Comments