പുകവലിക്കുന്നവർക്ക് കൊറോണ വൈറസ് ബാധ വരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന.
NewsLocal NewsWorld

പുകവലിക്കുന്നവർക്ക് കൊറോണ വൈറസ് ബാധ വരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന.

പുകവലിക്കുന്നവർക്ക് കൊറോണ വൈറസ് ബാധ വരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ പുകവലി സ്വഭാവമുള്ള രോഗികൾക്ക് മരണസാധ്യത കൂടുതലാണെന്നും പറയുന്നു. അതേസമയം, അപകടസാധ്യത എത്രത്തോളം വലുതാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിട്ടില്ല.
പുകവലിയും കോവിഡ് 19 രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട 34 പഠനങ്ങളെ അവലോകനം ചെയ്ത് യുഎൻ തയ്യാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. അണുബാധയുടെ സാധ്യത, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്, രോഗത്തിന്റെ തീവ്രത, മരണം എന്നീ കാര്യങ്ങൾ എന്നിവ ഇതിൽ വിശദീകരിക്കുന്നുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 18% പേർ പുകവലിക്കാരാണ്. രോഗികൾ പുകവലിക്കുന്നുണ്ടോ ഇല്ലയോ എന്നതും അവർ അനുഭവിക്കുന്ന രോഗത്തിന്റെ തീവ്രതയും ആശുപത്രിയിൽ നിന്നുള്ള ഇടപെടലും രോഗിയുടെ മരണസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നും പഠനത്തിൽ അവലോകനം ചെയ്തിരിക്കുന്നു. പുകവലിക്കാർക്ക് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറവാണെന്ന് അഭിപ്രായപ്പെട്ടു ഏപ്രിലിൽ ഫ്രഞ്ച് ഗവേഷകർ ഒരു പഠനം പുറത്തുവിട്ടിരുന്നു. രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും നിക്കോട്ടിൻ കഷണങ്ങൾ നൽകി പരീക്ഷിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെ ശാസ്ത്രമേഖലയിൽ തന്നെ പലരും ചോദ്യം ചെയ്യുകയുണ്ടായി. ഇപ്പോൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ രോഗത്തിന്റെ തീവ്രതയും പുകവലിയും തമ്മിൽ ബന്ധമുണ്ടെന്നും അതിനാൽ പുകവലിക്കാർ അത് ഉപേക്ഷിക്കണമെന്നും ലോകാരോഗ്യ സംഘടന ഇപ്പോൾ നിർദ്ദേശിക്കുകയാണ്.

Related Articles

Post Your Comments

Back to top button