

സ്വന്തം നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് ശരിയല്ല. തന്റെ കുട്ടിയെവെച്ച് എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നത്.

‘രഹ്ന ഫാത്തിമയുടെ മുന്‍കാല ചെയ്തികളും പരിഗണിക്കണം. സ്വന്തം ശരീരത്തില്‍ കുട്ടിയെകൊണ്ട് ചിത്രം വരപ്പിച്ചത് അമ്പത്തിയൊന്നായിരം പേർ കണ്ടിരിക്കുന്നു. ഇത് പോക്സോ പരിധിയില്‍ വരും’, സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്കു പിന്നില്‍ മത, രാഷ്ട്രീയ വൈരാഗ്യമാണെന്നും,ലിംഗ വിവേചനത്തിനെതിരായ പോരാട്ടം കൂടിയാണ് തന്റെ പ്രവൃത്തിയെന്നും, ഹരജിയിൽ രഹ്ന ചൂണ്ടിക്കാണിച്ചിരുന്നു.
‘തനിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്നും തന്റെ പ്രവര്‍ത്തി വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രഹ്ന പറഞ്ഞിരുന്നത്. സംഭവത്തില്‍ എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ, സൗത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പോക്സോ ആക്ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് രഹ്നക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments