

ജോസ് കെ.മാണി പക്ഷത്തെ എല്‍.ഡി.എഫിലെടുക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു ന്യൂസ് ചാനലിനോടാണ് കാനം രാജേന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്. ജോസിന്റേത് ജന്മനാട്ടില്‍ പരാജയപ്പെട്ട പാര്‍ട്ടിയാണ്. കേരള കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ യു.ഡി.എഫിന്റേതാണ്. അവരുടെ ശക്തി പാലാ ഉപതെരഞ്ഞെടുപ്പില്‍ കണ്ടതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ക്ലാസില്‍ നിന്ന് പുറത്താക്കി, സ്‌കൂളില്‍ നിന്ന് വിട്ടതുമില്ല എന്ന അവസ്ഥയിലാണ് ജോസെന്നും കാനം പരിഹസിക്കുകയുണ്ടായി. നിര്‍ബന്ധിത ടി.സിയുമായി ആരും എല്‍.ഡി.എഫിലേക്ക് വരേണ്ടതില്ല. മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും അഴിമതിയില്‍ മരണത്തിന് മുന്‍പും പിന്‍പും എന്ന നിലപാടില്ലെന്നും, ബാര്‍ കോഴ ചൂണ്ടിക്കാണിച്ച് കാനം പറഞ്ഞു.‘അഴിമതിയ്‌ക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല. എല്‍.ഡി.എഫിന് ഇത് നല്ലകാലമാണ്. മുന്നണിയ്ക്ക് ക്ഷീണമുണ്ടെങ്കിലേ ബോണ്‍വീറ്റ കഴിക്കേണ്ടതുള്ളൂ’, കാനം പറഞ്ഞു.
കെ.എം മാണി മുന്നണിയിലേക്ക് വരുന്നതിനെ സി.പി.ഐ എതിര്‍ത്തിരുന്നുവെന്നും ആ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്നും കാനം പറഞ്ഞെങ്കിലും, ജോസ് കെ മാണി എൽ ഡി എഫിലേക്ക് വരുന്നതായി ഇതുവരെ പറഞ്ഞിട്ടില്ല.
Post Your Comments