സി. രൈരു നായര്‍ അന്തരിച്ചു.
NewsKeralaLocal NewsObituary

സി. രൈരു നായര്‍ അന്തരിച്ചു.

സി. രൈരു നായര്‍

സ്വാതന്ത്രസമരസേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ സി. രൈരു നായര്‍ അന്തരിച്ചു. 99 വയസായിരുന്നു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിൽ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
രൈരു നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു . രൈരു നായര്‍ തനിക്ക് പിതൃതുല്യനായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ‘അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്’, മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്ര കെ.കെ ശെെലജയും രൈരു നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Post Your Comments

Back to top button