ന​ടി ഷം​ന കാ​സി​മി​ന്റെ ബ്ലാ​ക്ക്മെ​യി​ൽ കേസ്,അഞ്ചാം പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി.
KeralaEntertainmentBusinessCrime

ന​ടി ഷം​ന കാ​സി​മി​ന്റെ ബ്ലാ​ക്ക്മെ​യി​ൽ കേസ്,അഞ്ചാം പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി.

ന​ടി ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക്മെ​യി​ലിം​ഗി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ അഞ്ചാം പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി. അ​ബ്ദു​ള്‍ സ​ലാ​മാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ഷ​ന്‍​സ് കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നോ​ടൊ​പ്പ​മെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. കേ​സി​ല്‍ ഏ​ഴ് പ്ര​തി​ക​ള്‍ ഉ​ണ്ടെ​ന്നാണ് പോ​ലീ​സ് പറഞ്ഞിരുന്നത്. നാ​ല് പ്ര​തി​ക​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇപ്പോൾ കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തിനാൽ പ്ര​തി​ക​ളുടെ എ​ണ്ണം കൂ​ടു​മെ​ന്ന് പോ​ലീ​സ് പറയുന്നത്.
അ​റ​സ്റ്റി​ലാ​യ റ​ഫീ​ഖ്, ര​മേ​ശ്, ശ​ര​ത്ത്, അ​ഷ്റ​ഫ് എ​ന്നി​വ​രെ മ​ര​ട് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജൂ​ലൈ ഏ​ഴു വ​രെ റി​മാ​ന്‍​ഡ് ചെ​യ്തി​രിക്കുകയാണ്. ഷം​ന​യു​ടെ മാ​താ​വ് ന​ല്‍​കി​യ പ​രാ​തി പ്ര​കാ​ര​മാ​ണ് ഇവരെ അ​റ​സ്റ്റ് ചെയ്തത്. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ടി​ക് ടോ​ക് താ​ര​ത്തി​നു​വേ​ണ്ടി വി​വാ​ഹ ആ​ലോ​ച​ന​യു​മാ​യി വ​ന്ന​വ​ര്‍ ഒ​രാ​ഴ്ച​കൊ​ണ്ട് കു​ടും​ബ​വു​മാ​യി അടുക്കുകയായിരുന്നു. പിന്നീട്, ഒ​രു ല​ക്ഷം രൂ​പ ചോ​ദി​ച്ചു, ത​ന്നി​ല്ലെ​ങ്കി​ല്‍ ക​രി​യ​ര്‍ ഇ​ല്ലാ​താ​ക്കു​മെ​ന്നു പറഞ്ഞു ഭീ​ഷ​ണിപ്പെടുത്തുകയായിരുന്നു. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ സം​ഘം വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി​. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സം​ഘം ഒ​രു ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്ന ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​തെ​ന്ന് ഷം​ന​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യുന്നുണ്ട്.

Related Articles

Post Your Comments

Back to top button