

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകള്‍ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ പുറത്തിറക്കി. വിജ്ഞാപനം സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. പരീക്ഷ റദ്ദാക്കിയതും മൂല്യനിർണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിച്ച സുപ്രീം കോടതി, ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളും റദ്ദാക്കി. ഐസിഎസ്ഇയുടെ കാര്യത്തിൽ പ്രത്യേക വിജ്ഞാപനം ഇറക്കാൻ കൗൺസിലിനോടു നിർദേശിച്ചു. ഐസിഎസ്ഇയും ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സിബിഎസ്ഇയുടെ നിലപാട് അംഗീകരിച്ച് ഹര്‍ജികള്‍ സുപ്രീംകോടതി തുടർന്ന് തീര്‍പ്പാക്കുകയായിരുന്നു.
വിദ്യാര്‍ഥികളുടെ ഇന്റേണല്‍ അസസ്മെന്റിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. അതേസമയം പരീക്ഷ പൂര്‍ത്തിയായ ഇടങ്ങളില്‍ സാധാരണപോലെ മൂല്യനിര്‍ണയം നടക്കും. മൂന്ന് പരീക്ഷകള്‍ മാത്രം എഴുതിയവര്‍ക്ക് മികച്ച മാര്‍ക്ക് കിട്ടിയ രണ്ട് പരീക്ഷകളുടെ ഫലം എടുക്കും. അതിന്റെ ശരാശരി മാര്‍ക്കാകും നടക്കാത്ത മറ്റ് പരീക്ഷകള്‍ക്കെല്ലാം ലഭിക്കുക. ഇന്റേണല്‍ അസസ്മെന്റ് അനുസരിച്ചുള്ള മാര്‍ക്കുകള്‍ ചേര്‍ത്ത് പരീക്ഷാഫലം ജൂലൈ 15-നകം പ്രസിദ്ധീകരിക്കും. സാഹചര്യം മെച്ചപ്പെട്ടാല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ പരീക്ഷ എഴുതുന്നത് ഇംപ്രൂവ്മെന്റ് പരീക്ഷയായി കണക്കാക്കും, ഈ ഫലമായിരിക്കും പിന്നെ അന്തിമം. പത്താം ക്ലാസുകാര്‍ക്ക് ഇനി പരീക്ഷയില്ല, ഇന്റേണല്‍ അസസ്മെന്റ് അനുസരിച്ച് തന്നെയാകും മാര്‍ക്ക് നല്‍കുക. ഡല്‍ഹിയില്‍ പന്ത്രണ്ടാം ക്ലാസില്‍ ഒന്നോ രണ്ടോ പരീക്ഷ മാത്രം എഴുതിയ കുട്ടികള്‍ക്കുള്ള നിബന്ധനയും നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ എഴുതിയ പരീക്ഷകളുടെയും ഇന്റേണല്‍ അസസ്മെന്റിന്റെയും അടിസ്ഥാനത്തിലാകും മാര്‍ക്ക് നല്‍കുക. ഇവര്‍ക്ക് ഭാവിയില്‍ നടന്നേക്കാവുന്ന ഇംപ്രൂവ്മെന്റ് പരീക്ഷയിലും പങ്കെടുക്കാവുന്നതാണ്.
Post Your Comments