എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയായ ഷിഹാബുദ്ദീന്‍ ചെന്നൈയിൽ എൻ ഐ എ യുടെ അറസ്റ്റിലായി.
NewsKeralaNationalLocal NewsCrimeObituary

എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയായ ഷിഹാബുദ്ദീന്‍ ചെന്നൈയിൽ എൻ ഐ എ യുടെ അറസ്റ്റിലായി.

തിരുവനന്തപുരം/ കളിയിക്കാവിളയിൽ എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയായ ഷിഹാബുദ്ദീന്‍ ചെന്നൈയിൽ എൻ ഐ എ യുടെ അറസ്റ്റിലായി. ദോഹയില്‍ നിന്നും ചെന്നൈയിൽ വിമാനമിറങ്ങിയ ഷിഹാബുദ്ദീനെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു.

2020 ജനുവരിയിലാണ് മാര്‍ത്താണ്ഡം സ്വദേശിയായ വില്‍സണെ ബൈക്കിലെത്തി രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ച്‌ കൊലപ്പെടുത്തുന്നത്. രാത്രി പത്തരയോടെ നടന്ന സംഭവത്തിൽ സുപ്രധാന തെളിവ് ആയത് തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ആയിരുന്നു. കേസ് അന്വേഷണം ആദ്യഘട്ടത്തിൽ കളിയിക്കാവിള പൊലീസിന് ആയിരുന്നുവെങ്കിലും വില്‍സണെ വെടിവെച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവര്‍ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. 2020 ഫെബ്രുവരി ഒന്നാം തിയതിയാണ് അന്വേഷണം എന്‍ഐഎ കേസ് ഏറ്റെടുത്തത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Related Articles

Post Your Comments

Back to top button