

തിരുവനന്തപുരം/ സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം പഠിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. എൻ.സി.ഡി.സി ഡയറക്ടർ ഡോ. എസ്.കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ എത്തുക. സംസ്ഥാനത്ത് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ പഠനങ്ങൾക്കും നടപടികൾ കൈകൊള്ളുന്നതിനുമാണ് കേന്ദ്ര സംഘം എത്തുന്നത് എന്നാണ് വിവരം. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ രോഗ വ്യാപനം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യമാണുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് പഠിക്കുന്നതിനാണ് കേന്ദ്ര സംഘം എത്തുന്നത്. കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം സംഘം വിലയിരുത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചുട്ടുണ്ടോയെന്നും സംഘം പരിശോധിക്കുന്നതാണ്.
Post Your Comments