Editor's ChoiceEducationKerala NewsLatest NewsLocal NewsNews
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ മാർച്ച് 30 വരെ

തിരുവനന്തപുരം / എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള വിജ്ഞാപനം പുറത്തിറക്കി. മാർച്ച് പതിനേഴ് മുതൽ മാർച്ച് 30 വരെയാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുക. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. പ്രായോഗിക പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുന്നത്.