

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30നും, പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും. മൂല്യനിർണയം ഈയാഴ്ച പൂർത്തിയാകും. മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍ നടത്തി. കോവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്. കോവിഡ് വ്യാപനഭീതിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണിൽ നിര്‍ത്തിവെച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ് 30ന് ശേഷമാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയം ആരംഭിച്ചത്. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ മുഖേനയുള്ള ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് നടത്തി വരുന്നത്. സ്കൂളുകളില്‍ പോയുള്ള വിദ്യാഭ്യാസക്രമത്തിന് എന്ന് തുടക്കമാകുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.
Post Your Comments